Jinto Bigg Boss Malayalam ticket to finale task wins

ടിക്കറ്റ് ടു ഫിനാലെ രണ്ടാം ദിനം തൂത്തുവാരി ജിൻ്റോ, ബിഗ് ബോസ് പോലും ഞെട്ടിപ്പോയി

Jinto Bigg Boss Malayalam ticket to finale task wins

Jinto Bigg Boss Malayalam ticket to finale task wins: ബിഗ് ബോസ് മലയാളം സീസൺ 6 ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കുകൾ രണ്ടാം ദിനം പുരോഗമിക്കുകയാണ്. ഒന്നാം ദിനം നടന്ന മൂന്ന് മത്സരങ്ങളിൽ രണ്ട് മത്സരങ്ങളിൽ അഭിഷേക് ശ്രീകുമാർ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ, ഒരു മത്സരത്തിൽ സായ് കൃഷ്ണയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ആദ്യ ദിനം ഒരു പോയിന്റ് പോലും നേടാൻ ആകാതെ ഇരുന്ന ജിന്റോ, 

ടിക്കറ്റ് ടു ഫിനാലെ രണ്ടാം ദിനം തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്നതാണ് കാണാൻ സാധിക്കുന്നത്. രണ്ടാം ദിനം നടന്ന ആദ്യ ടാസ്ക്കായ ചാഞ്ചാട്ടത്തിൽ ജിന്റോ ഒന്നാം സ്ഥാനം നേടി. കട്ട ഉപയോഗിച്ചുകൊണ്ടുള്ള മത്സരത്തിൽ, അഭിഷേക് ശ്രീകുമാർ രണ്ടാം സ്ഥാനത്തും ജാസ്മിൻ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഇതിന് പിന്നാലെ നടന്ന ‘കൈത്താങ്ങ്’ ടാസ്കിലും ജിന്റോ തന്നെയാണ് വിജയിച്ചിരിക്കുന്നത്. 

ബാലൻസ് വേണ്ടിയിരുന്ന ടാസ്കിൽ, രണ്ടാം സ്ഥാനത്ത് എത്തിയ അർജുനേക്കാള്‍ ബഹുദൂരം മുന്നിലെത്തിയാണ് ജിന്റോ മൂന്ന് പോയിന്റുകൾ സ്വന്തമാക്കിയത്. ഇതോടെ ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കുകളിൽ നിന്ന് 6 പോയിന്റുകൾ ജിന്റോക്ക് സ്വന്തമായി. കൈത്താങ്ങ് ടാസ്കിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് അഭിഷേക് ശ്രീകുമാർ ആണ്. അതോടെ, ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കുകളിൽ 5 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ

അഭിഷേക് ശ്രീകുമാർ തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. എന്നിരുന്നാലും, 10 മത്സരങ്ങൾ അടങ്ങുന്ന ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കുകളിൽ ഇനിയും 5 മത്സരങ്ങൾ ശേഷിക്കുന്നു എന്നതിനാൽ തന്നെ, പോയിന്റ് പട്ടികയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. അഭിഷേക് ശ്രീകുമാർ, സായ് കൃഷ്ണ, ജിന്റോ, അർജുൻ, ഋഷി തുടങ്ങിയവരാണ് ഇപ്പോൾ മത്സരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത്.