ഗുരുവായൂർ ക്ഷേത്രോത്സവത്തിനെത്തി ജയറാമും പാർവതിയും!! കഞ്ഞിയും മുതിരപ്പുഴുക്കും ആസ്വദിച്ച് ദമ്പതികൾ
Jayaram Parvathy visits Guruvayoor temple: മലയാള സിനിമ പ്രേമികളുടെ പ്രിയതാര ജോഡികളാണ് ജയറാമും പാർവതിയും. ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ ആറാം ദിനമായ ഇന്ന് ചലച്ചിത്ര താരങ്ങളായ ജയറാം -പാർവതി ദമ്പതിമാർ ക്ഷേത്ര ദർശനം നടത്തി. ഇന്നു രാവിലെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. കഞ്ഞിയും മുതിരപ്പുഴുക്കും ആസ്വദിച്ചായിരുന്നു ജയറാമും പാർവ്വതിയും മടങ്ങിയത്.
ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ഇരുവരെയും സ്വീകരിച്ചു. ഭഗവദ് ദർശനത്തിനു ശേഷം തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെത്തി പ്രസാദ ഊട്ടിലും അവർ പങ്കെടുത്തു. ഇപ്പോഴും പല വേദികളിലും മിമിക്രിയും അതുപോലെതന്നെ തന്റെ ഇഷ്ട മേഖലയായ ചെണ്ടകൊട്ടും അദ്ദേഹം അവതരിപ്പിക്കാറുണ്ട്. ഈയടുത്ത് ജയറാം ചെണ്ട കൊട്ടുന്ന ഒരു മനോഹരമായ ചിത്രം
സോഷ്യൽ മീഡിയയിൽ ഇടം നേടിയിരുന്നു. മറ്റ് താരങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വ്യക്തിത്വമാണ് ഇദ്ദേഹത്തിന്റെത്. താര ജാഡകൾ ഒന്നുമില്ലാതെ തന്റെ ആരാധകരെ എന്നും തന്നോട് ഒപ്പം ചേർത്ത് നിർത്താൻ ജയറാം ശ്രമിക്കാറുണ്ട്. കൂടാതെ തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി ആരാധകരെ അദ്ദേഹം അറിയിക്കാറുണ്ട്. നല്ലൊരു കുടുംബിനിയും അമ്മയുമായി കഴിയുകയാണ് പാർവതി ഇപ്പോൾ. ജയറാമിന്റെ മക്കളായ മാളവികയും കാളിദാസും മലയാളികൾക്ക് സുപരിചിതരാണ്.
കാളിദാസന്റെയും മാളവികയുടെയും വിവാഹ നിശ്ചയ വിശേഷങ്ങൾ ഈയടുത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഹാസ്യ കഥാപാത്രങ്ങൾ ചെയ്യുന്നതിലായിരുന്നു ജയറാമിന് ഏറ്റവും മിടുക്ക്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ അദേഹത്തിന്റെ ചില വേഷങ്ങൾ ഈയടുത്ത് ഇറങ്ങിയ ചിത്രങ്ങളിൽ മലയാളികൾക്ക് കാണാൻ സാധിച്ചു. അതിൽ ശ്രദ്ധേയമായ വേഷമാണ് ഓസ്ലർ എന്ന ചിത്രത്തിൽ അവതരിപ്പിച്ചത്. ഈ ചിത്രം തീയേറ്ററുകളിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്.