ലോകകപ്പിൽ ബുമ്രയുടെ താണ്ഡവം!! പാകിസ്ഥാനെതിരെ പ്രകടനത്തെ കുറിച്ച് ബുമ്ര വാക്കുകൾ
Jasprit Bumrah vs Pakistan T20 world Cup: ടി20 ലോകകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം മത്സരത്തിലും പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അർഹൻ ആയിരിക്കുകയാണ് ജസ്‌പ്രീത് ബുമ്ര. അയർലണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തിൽ ഒരു മൈഡൻ ഉൾപ്പടെ 3 ഓവറിൽ 6 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ നേടിയാണ് ബുമ്ര പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം ഏറ്റുവാങ്ങിയത്. ഇപ്പോൾ പാകിസ്ഥാനെതിരെ നടന്ന മത്സരത്തിൽ,
4 ഓവറിൽ 14 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകൾ ആണ് ബുമ്ര കൊയ്തത്. പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം (13), ഓപ്പണർ മുഹമ്മദ് റിസ്വാൻ (31), ഇഫ്തിഖർ അഹ്‌മദ് (5) എന്നിവരുടെ വിക്കറ്റുകൾ ആണ് ബുമ്ര നേടിയത്. മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും താരം സ്വന്തമാക്കി. മറ്റൊരു ശ്രദ്ധേയമായ കാര്യം എന്തെന്നാൽ, 2023 ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരെ അഹമ്മദാബാദിൽ നടന്ന മത്സരത്തിലും
What a bowler! #Bumrah #INDvsPAK pic.twitter.com/st2izGwSVR
— Satish Acharya (@satishacharya) June 10, 2024
ജസ്‌പ്രീത് ബുമ്രയായിരുന്നു പ്ലെയർ ഓഫ് ദി മാച്ച്. അന്ന്, 19 റൺസ് വഴങ്ങി 2 വിക്കറ്റുകൾ ആണ് ഇന്ത്യയുടെ സ്റ്റാർ പേസർ വീഴ്ത്തിയത്. ഇതോടെ പാക്കിസ്ഥാനെതിരായ തുടർച്ചയായ രണ്ട് ലോകകപ്പ് മത്സരങ്ങളിലും ബുമ്ര സമാന നേട്ടം കൈവരിച്ചതായി കാണാൻ സാധിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരശേഷം, തനിക്ക് കഴിയാവുന്ന വേഗത്തിൽ പന്തറിയാൻ ശ്രമിച്ചു എന്നും, തന്റെ പ്ലാനുകൾ കൃത്യമായി മൈതാനത്ത് വിജയകരമാക്കാൻ തനിക്ക് സാധിച്ചു എന്നും ബുമ്ര പറഞ്ഞു.
“ഇത് ശരിക്കും നന്നായി തോന്നുന്നു. ഞങ്ങൾ അൽപ്പം താഴെയാണെന്ന് ഞങ്ങൾക്ക് തോന്നി, സൂര്യൻ വന്നതിന് ശേഷം വിക്കറ്റ് കുറച്ചുകൂടി മെച്ചപ്പെട്ടു. ഞങ്ങൾ ശരിക്കും അച്ചടക്കമുള്ളവരായിരുന്നു, അത് നല്ലതായി തോന്നുന്നു. ഞാൻ കഴിയുന്നത്ര സീമിൽ എറിയാൻ ശ്രമിച്ചു, എൻ്റെ എക്സിക്യൂഷൻ ഉപയോഗിച്ച് എനിക്ക് കഴിയുന്നത്ര വ്യക്തമായി പറയാൻ ശ്രമിച്ചു, എല്ലാം നന്നായി വന്നതിനാൽ എനിക്ക് സന്തോഷം തോന്നി. ഞങ്ങൾ ഇന്ത്യയിൽ കളിക്കുന്നത് പോലെ തോന്നി, ആരാധകരുടെ പിന്തുണയിൽ ശരിക്കും സന്തോഷമുണ്ട്, അത് കളിക്കളത്തിൽ ഞങ്ങൾക്ക് ഊർജം നൽകുന്നു.”