Jasmine reveals Bigg Boss experience and impact on personal life

ഇനിയും എന്നെ വിറ്റുതിന്നാൻ നിൽക്കരുത്, നമ്മളെല്ലാം മനുഷ്യന്മാരാണല്ലോ പുള്ളേ!! ജാസ്മിന്‍ തുറന്നു പറയുന്നു

Jasmine reveals Bigg Boss experience and impact on personal life

Jasmine reveals Bigg Boss experience and impact on personal life: ബിഗ് ബോസ് മലയാളം സീസൺ 6-ൽ മികച്ച പ്രകടനം കാഴ്ചവച്ച മത്സരാർത്ഥിയാണ് ജാസ്മിൻ. ഷോയിലെ സെക്കൻഡ് റണ്ണർ അപ്പ് ആയ ജാസ്മിൻ ഒരു സോഷ്യൽ മീഡിയ പേഴ്സൺ ആണ്. എന്നാൽ, ബിഗ് ബോസ് അവസാനിച്ചതിന് ശേഷം താരം സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോൾ, ഫേസ്ബുക്ക് ലൈവിൽ എത്തി തനിക്ക് പറയാനുള്ള കാര്യങ്ങൾ

തുറന്നടിച്ചിരിക്കുകയാണ് ജാസ്മിൻ. സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ നടക്കുന്ന സൈബർ ബുള്ളിയിംഗിനെതിരെയാണ് ജാസ്മിൻ ഇപ്പോൾ രൂക്ഷഭാഷയിൽ പ്രതികരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാകാത്തതിനെ കുറിച്ച് തന്നെ ഇഷ്ടപ്പെടുന്നവർ പലരും ചോദിക്കുന്നുണ്ട് എന്ന് പറഞ്ഞാണ് ജാസ്മിൻ ആരംഭിച്ചത്. ബിഗ് ബോസ് തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നു എന്ന് പറഞ്ഞ് ജാസ്മിൻ, അതൊരു വീട് അല്ല എന്നും മറ്റൊരു ലോകം ആണെന്നും പറഞ്ഞു. 

Jasmine speaks out against cyber bullying post-Bigg Boss Malayalam season 6 അതേസമയം, താൻ ബിഗ് ബോസ് വീട്ടിൽ ആയിരുന്ന സമയത്ത് സോഷ്യൽ മീഡിയയിൽ ഒരുപാട് പേർ തന്നെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള പ്രവർത്തികൾ ചെയ്തതായി തന്റെ ശ്രദ്ധയിൽപ്പെട്ടു എന്ന് ജാസ്മിൻ പറഞ്ഞു. തന്റെ കുടുംബത്തെ പോലും പലരും മോശമായി വലിച്ചഴിച്ചു എന്ന് ജാസ്മിൻ വെളിപ്പെടുത്തി. താൻ വളരെയധികം വിശ്വാസം അർപ്പിച്ചിരുന്നവർ തന്നെയാണ് തന്നെ വഞ്ചിച്ചത് എന്ന് പറഞ്ഞ ജാസ്മിൻ, 

അതിൽ തനിക്ക് അതിയായ ദുഃഖം ഉണ്ടെന്ന് വെളിപ്പെടുത്തി. എന്നാൽ, ഇനിയും ഇത് തുടർന്നാൽ താൻ ശക്തമായി പ്രതികരിക്കും എന്ന് ജാസ്മിൻ താക്കീത് നൽകി. നേരത്തെ താൻ ബിഗ് ബോസ് വീട്ടിൽ ആയിരുന്നു എന്നും, എന്നാൽ താൻ ഇപ്പോൾ പുറത്തുണ്ട് എന്ന് തന്നെ മോശമായി ചിത്രീകരിക്കുന്നവർ ഓർക്കണം എന്ന് ജാസ്മിൻ ഓർമ്മപ്പെടുത്തി. ഗബ്രി വിഷയവുമായി ബന്ധപ്പെട്ട നടക്കുന്ന ചർച്ചകൾ അവസാനിപ്പിക്കണം എന്നും, ഗബ്രി സുഹൃത്താണ് എന്നും ജാസ്മിൻ വ്യക്തമാക്കി.