Jasmine Gabri reunion after bigg boss

ജാസ്മിനും ഗബ്രിയും ഒന്നിച്ചു!! പാലക്കാട് ഇളകി മറിഞ്ഞു, വീഡിയോ

Jasmine Gabri reunion after bigg boss: ബിഗ്‌ ബോസ് മലയാളം സീസൺ 6-ൻ്റെ ജോഡികൾ ആയി അറിയപ്പെട്ടിരുന്നവരാണ് ഗബ്രിയും ജാസ്മിനും. നടനും മോഡലും ആയി തിളങ്ങുന്ന ഗബ്രിയുടെയും യൂട്യൂബ് ഇൻഫ്ലുവൻസറും ബ്യൂട്ടി വ്ലോഗ്ഗറുമായ ജാസമിൻ്റെയും സൗഹൃദം ബിഗ്‌ ബോസ് വീടിനകത്തും പുറത്തും വലിയ ഒരു ചർച്ചാ വിഷയം ആയിരുന്നു.

ബിഗ് ബോസ് ഷോ അവസാനിച്ചതിന് ശേഷവും പ്രേക്ഷകർക്കിടയിൽ ഗബ്രിയും ജാസ്മിനും വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഇരുവരും ഒരുമിച്ച് എത്തുന്ന രംഗങ്ങൾ എല്ലാം തന്നെ ഇരുവരുടെയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ ബിഗ് ബോസ് മത്സരത്തിന് ശേഷം ഇരുവരും ഒന്നിച്ച് പാലക്കാട് എത്തിയിരിക്കുകയാണ്. ഒരു ഉദ്ഘാടനത്തിന് വേണ്ടിയാണ് ഇരുവരും ഒരുമിച്ച് എത്തിയത്. 

ഇത് ആദ്യമായിയാണ് ജാസ്മിനും ഗബ്രിയും ബിഗ് ബോസ് മത്സരത്തിന് ശേഷം ഒരുമിച്ച് ഒരു പബ്ലിക് വേദിയിൽ എത്തുന്നത്. അതുകൊണ്ടുതന്നെ ഈ സംഗമം ഇരുവരുടെയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ഗബ്രിയും ജാസ്മിനും എത്തിയ വേദിയിലേക്ക് ധാരാളം ആളുകൾ ആണ് എത്തിച്ചേർന്നത്. അതിനിടെ ഒരു നാടകീയ സംഭവം ഉണ്ടാവുകയും ചെയ്തു. ആവേശം അതിരുകടന്ന ആരാധകരിൽ ഒരാൾ, ജാസ്മിന്റെ കയ്യിൽ പിടിക്കുകയും പിടി വിടാതെ ഇരിക്കുകയും ചെയ്ത സാഹചര്യത്തിൽ

ഗബ്രി ഇടപെടുകയും അത് സൗമ്യമായി പരിഹരിക്കുകയും ചെയ്തു. ഇത് ജാസ്മിനും ഗബ്രിയും തമ്മിലുള്ള പരസ്പര സൗഹൃദത്തെ എടുത്തു കാണിക്കുന്നു. ഗബ്രിയം ജാസ്മിനും ഒരുമിച്ച് പങ്കെടുത്ത ആദ്യ ഉദ്ഘാടനം ആയിരുന്നു പാലക്കാട് നടന്നത്. തീർച്ചയായും ഇരുവർക്കും വലിയ ആരാധക പിന്തുണ ഉള്ളതിനാൽ തന്നെ, ഇത്തരത്തിൽ ധാരാളം പ്രോഗ്രാമുകൾ ഒരുമിച്ച് ലഭിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.