Indrans stuns Suresh Gopi with matching attire at Bhagya reception

ഭാഗ്യ മോളുടെ റിസപ്ഷനിൽ സുരേഷ് ഗോപിക്ക് കിടിലൻ സർപ്രൈസ് നൽകി ഇന്ദ്രൻസ്!! ഒത്തുചേരൽ ഓർമ്മകളുടെ പാളി ചേർത്തു

Indrans stuns Suresh Gopi with matching attire at Bhagya reception

Indrans stuns Suresh Gopi with matching attire at Bhagya reception: സിനിമ ലോകത്ത് വളരെ അടുത്ത വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന രണ്ടുപേരാണ് ഇന്ദ്രൻസും സുരേഷ് ഗോപിയും. ഇന്ദ്രൻസ് സിനിമയിൽ കൊസ്റ്റ്യൂം ഡിസൈനർ ആയിരുന്ന കാലത്ത്, സുരേഷ് ഗോപി അഭിനയ ലോകത്ത് അരങ്ങേറിയിരുന്നു. 1981 മുതൽ ഇന്ദ്രൻസ് അഭിനയിച്ചു തുടങ്ങിയിരുന്നെങ്കിലും,

1990-കൾക്ക് ശേഷമാണ് ഇന്ദ്രൻസ് ജനപ്രീതി നേടിയത്. അതേസമയം, 1986-ലാണ് സുരേഷ് ഗോപി തന്റെ സീനിയർ സിനിമ അരങ്ങേറ്റം കുറിച്ചത്. ഈ കാലത്ത് സുരേഷ് ഗോപിക്ക് ഇന്ദ്രൻസുമായി മറക്കാൻ ആവാത്ത ഒരു ഓർമ്മയും ഉണ്ടായി. സുരേഷ് ഗോപിയുടെ മൂത്തമകൾ ലക്ഷ്മിയെ അദ്ദേഹത്തിന്റെ വളരെ ചെറുപ്പത്തിൽ നഷ്ടമായതാണ്. ലക്ഷ്മിക്ക് വളരെ പ്രിയപ്പെട്ട ഒരു ഉടുപ്പ് ഇന്ദ്രൻസ് തയ്ച്ച് 

നൽകിയതിന്റെ ഓർമ്മ സുരേഷ് ഗോപി പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ മകൾ അന്ത്യ വിശ്രമം കൊള്ളുന്നത് ഇന്ദ്രൻസ് തയച്ച ഉടുപ്പിലാണ്. ഇപ്പോൾ, മകൾ ഭാര്യയുടെ വെഡിങ് റിസപ്ഷനിലേക്ക് സുരേഷ് ഗോപി ഇന്ദ്രൻസിനെ ക്ഷണിക്കുകയുണ്ടായി. എന്നാൽ, റിസപ്ഷനിൽ എത്തിയ ഇന്ദ്രൻസ് സുരേഷ് ഗോപിക്ക് വലിയ സർപ്രൈസ് ആണ് നൽകിയത്. വധുവിന്റെ പിതാവായ സുരേഷ് ഗോപി ധരിച്ച അതേ നിറത്തിലും ഡിസൈനിലും ഉള്ള,

ഷർട്ട്‌ അണിഞ്ഞാണ് ഇന്ദ്രൻസ് റിസപ്ഷനിൽ എത്തിയത്. യാദൃശ്ചികമായി സംഭവിച്ച ഈ സാമ്യത, ഇരുവരെയും ഞെട്ടിച്ചത് പോലെ തന്നെ, റിസപ്ഷനിൽ പങ്കെടുത്തവരെയും, വീഡിയോ കണ്ട പ്രേക്ഷകരെയും അമ്പരപ്പിച്ചു. ഇരുവരും പരസ്പരം പൊട്ടിച്ചിരിച്ചു കെട്ടിപ്പിടിച്ചും ആണ് ഈ സർപ്രൈസ് പ്രകടിപ്പിച്ചത്. താരസമ്പന്നമായ ഭാഗ്യ സുരേഷിന്റെ കൊച്ചിയിൽ നടന്ന വിവാഹ റിസപ്ഷനിൽ മലയാള സിനിമ ലോകത്തെ ധാരാളം പ്രമുഖർ പങ്കെടുത്തു.