ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ല, ആവശ്യം ഉന്നയിച്ച് ബിസിസിഐ
2025-ലെ ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകാൻ സാധ്യതയില്ല, ദുബായിലോ ശ്രീലങ്കയിലോ മത്സരങ്ങൾ സംഘടിപ്പിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് (ഐസിസി) ആവശ്യപ്പെടുമെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യാഴാഴ്ച എഎൻഐയോട് പറഞ്ഞു.
2008 ന് ശേഷം ഇന്ത്യ, പാകിസ്ഥാൻ പര്യടനം നടത്തിയിട്ടില്ല, ലോകകപ്പ് ഉൾപ്പടെയുള്ള ടൂർണമെന്റുകളിൽ മാത്രമാണ് ഇരു ടീമുകളും പരസ്പരം കളിക്കുന്നത്. കഴിഞ്ഞ വർഷം പാകിസ്ഥാൻ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിച്ചു, എന്നാൽ ഇന്ത്യയ്ക്ക് അവരുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിൽ സംഘാടകർ നിശ്ചയിച്ച ‘ഹൈബ്രിഡ് മോഡലിന്’ കീഴിൽ കളിക്കാൻ അനുവാദമുണ്ടായിരുന്നു. ഏഷ്യാ കപ്പിനായി പാകിസ്ഥാൻ സന്ദർശിക്കാൻ തങ്ങളുടെ സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് ഇന്ത്യ വാദം ഉന്നയിച്ചു.
എട്ട് രാജ്യങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റ് അടുത്ത വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പാക്കിസ്ഥാനിൽ നടക്കും. 1996 ലോകകപ്പിന് ഇന്ത്യക്കും ശ്രീലങ്കക്കും ഒപ്പം ചേർന്ന് ആതിഥേയത്വം വഹിച്ചതിന് ശേഷം പാകിസ്ഥാനിലെ ആദ്യത്തെ പ്രധാന ക്രിക്കറ്റ് ഇവൻ്റാണ് ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റ്.
ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ നടക്കുന്ന മത്സരത്തിൻ്റെ തീയതികൾ പിന്നീട് പ്രഖ്യാപിക്കും. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഫെബ്രുവരി ആദ്യം ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് ഏകദിനങ്ങളും ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിനങ്ങളും ഇന്ത്യ കളിക്കാൻ ഒരുങ്ങുന്നു. Indian cricket team is unlikely to travel to Pakistan for the 2025 Champions Trophy.
fpm_start( "true" );