india vs usa t20 world cup match report

ടി20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം വിജയം നേടി ഇന്ത്യ!! ആതിഥേയരായ അമേരിക്കയെ തകർത്തു

india vs usa t20 world cup match report

India vs USA T20 world cup match report: ടി-20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി ഇന്ത്യ. ആതിഥേയരായ യുണൈറ്റഡ് സ്റ്റേറ്റ്സിന് 7 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂര്യകുമാർ യാദവ് അർദ്ധ സെഞ്ച്വറി പ്രകടനം നടത്തി. ബൗളിംഗിൽ 4 വിക്കറ്റ് വീഴ്ത്തിയ അർഷദീപ് സിംഗ് മികച്ച പ്രകടനം പുറത്തെടുത്തു.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നിംഗ്സിലെ ആദ്യ ബോളിൽ തന്നെ അർഷാദീപ് സിംഗ് വിക്കറ്റ് വീഴ്ത്തി ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനം നടത്തിയപ്പോൾ, യുണൈറ്റഡ് സ്റ്റേറ്റ്സ് നിശ്ചിത ഓവറിൽ 110 റൺസിൽ ഒതുങ്ങി. 27 റൺസ് എടുത്ത നിതീഷ് കുമാർ ആണ് യുണൈറ്റഡ് സ്റ്റേറ്റ്സ് നിരയിലെ ടോപ്പ് സ്കോറർ.

ഇന്ത്യക്ക് വേണ്ടി അർഷാദീപ് സിംഗ് നാല് വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ, ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റുകളും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ വലിയ തിരിച്ചടികൾ ആണ് നേരിട്ടത്. ആദ്യ ഓവറിൽ തന്നെ റൺ ഒന്നും എടുക്കാത്ത കൊഹ്‌ലിയെ ഇന്ത്യക്ക് നഷ്ടമായി. തുടർന്ന് മൂന്നാം ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമയെയും (3) ഇന്ത്യക്ക് നഷ്ടമായി.

യുണൈറ്റഡ് സ്റ്റേറ്റ്സ് ബോളർ സൗരഭ് നേത്രവൽക്കർ ആണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. എന്നാൽ പിന്നീട് ക്രീസിൽ എത്തിയ ഋഷഭ് പന്തും (18) സൂര്യകുമാർ യാദവും പിടിച്ചുനിന്നു. 50* റൺസുമായി സൂര്യ പുറത്താകാതെ നിന്ന്, 31* റൺസെടുത്ത ശിവം ഡ്യൂബെയെയും കൂട്ടുപിടിച്ച് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു.

fpm_start( "true" );