India win second T20 against England

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ തിലക് ഷോ, രണ്ടാം ടി20യിൽ ഉഗ്രവിജയം

India win second T20 against England: ചെന്നൈയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി 20 യിൽ 2 വിക്കറ്റിന്റെ ജയവുമായി ഇന്ത്യ . 166 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 19 .2 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്‌ഷ്യം മറികടന്നു. 55 പന്തിൽ നിന്നും 72 റൺസ് നേടിയ തിലക് വർമയാണ് ഇന്ത്യയുടെ വിജയ ശില്പി. ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൺ കാർസെ മൂന്നു വിക്കറ്റ് വീഴ്ത്തി.

166 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ അഭിഷേകിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. മാര്‍ക്ക് വുഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൂന്നാം ഓവറില്‍ സഞ്ജുവും മടങ്ങി. ജോഫ്ര ആര്‍ച്ചറുടെ പേസിന് മുന്നില്‍ മലയാളി താരം വീണു.എന്നാല്‍ അഞ്ചാം ഓവറില്‍ കാര്‍സെയുടെ പന്തില്‍ 12 റൺസ് നേടിയ സൂര്യ ബൗള്‍ഡായി. പിന്നാലെ ദ്രുവ് ജുറലിനെയും ഹർദിക് പാണ്ഡ്യായെയും ഇന്ത്യക്ക് നഷ്ടമായി.

എന്നാൽ തിലക് വർമ്മ – വാഷിംഗ്‌ടൺ സുന്ദർ സഖ്യം ഇന്ത്യക്ക് പ്രതീക്ഷകൾ നൽകി. 14 ആം ഓവറിൽ സ്കോർ 116 ലെത്തിയപ്പോൾ 26 റൺസ് നേടിയ സുന്ദർ പുറത്തായി. സ്കോർ 126 ആയപ്പോൾ അക്‌സർ പട്ടേൽ ഏഴാമനായി പുറത്തായി. ആർച്ചറിനെ സിക്സറടിച്ച് തിലക് വർമ്മ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി . എന്നാൽ സ്കോർ 148 ൽ അർശ്ദീപിനെ ഇന്ത്യക്ക് നഷ്ടമായി. അവസാന മൂന്നു ഓവറിൽ 20 റൺസാണ് ഇന്ത്യക്ക് ജയിക്കാൻ വേണ്ടത്.

ചെന്നൈയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ 4 റൺസ് നേടിയ ഫിൽ സൽട്ടിനെ അർഷ്ദീപ് സിംഗ് പുറത്താക്കി. സ്കോർ 77 ആയപ്പോൾ 30 പന്തിൽ നിന്നും 45 റൺസ് നേടിയ ജോസ് ബട്ട്ലറെ അക്‌സർ പട്ടേൽ പുറത്താക്കി. 18 ആം ഓവറിൽ ഇംഗ്ലണ്ട് സ്കോർ 150 കടന്നു. 19 ആം ഓവറിൽ 10 റൺസ് നേടിയ ആദിൽ റഷീദ് പുറത്തായി. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് ഇംഗ്ലണ്ട് നേടിയത്.