സഞ്ജു സാംസൺ ഉൾപ്പടെ മൂന്ന് പേരെ മാറ്റി!! സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ മാറ്റം
India vs Zimbabwe series Sanju Samson replaced: ടി20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യ അടുത്തതായി തയ്യാറെടുക്കുന്ന സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിൽ ഇപ്പോൾ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ജൂലൈ 6-ന് ആരംഭിക്കാനിരിക്കുന്ന 5 മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ, നേരത്തെ ലോകകപ്പ് പുരോഗമിക്കുന്ന വേളയിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ചില അപ്രതീക്ഷിത
സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ടീമിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ശുഭ്മാൻ ഗിൽ നായകനായ ടീമിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണും ഇടം നേടിയിരുന്നു. ലോകകപ്പ് ടീമിൽ അംഗമായിരുന്നിട്ടും ഒരു കളി പോലും സഞ്ജുവിന് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഇപ്പോൾ, സിംബാബ്‌വെ പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലേക്കുള്ള ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയിരിക്കുകയാണ്. ഇതിനുള്ള കാരണവും ബിസിസിഐ വ്യക്തമാക്കി.
നിലവിൽ ലോകകപ്പ് അവസാനിച്ചിട്ടും, ചുഴലിക്കാറ്റിനെ തുടർന്ന് ഇന്ത്യയിൽ എത്താൻ ആകാതെ ഇന്ത്യൻ ടീം അംഗങ്ങൾ വെസ്റ്റ് ഇൻഡീസിൽ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് നിലവിൽ വെസ്റ്റ് ഇൻഡീസിൽ തുടരുന്ന, സഞ്ജു സാംസൺ, യശാവി ജയിസ്വാൾ, ശിവം ഡ്യൂബെ എന്നിവരെ സിംബാബ്‌വെ പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇവർക്ക് പകരം
സായ് സുദർശൻ, ജിതേഷ് ശർമ, ഹർഷിത് റാന എന്നിവർ സിംബാബ്‌വെ പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി. രോഹിത് ശർമ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നീ സീനിയർ താരങ്ങൾ ലോകകപ്പിന് ശേഷം ടി20 ക്രിക്കറ്റിൽ നിന്ന് തങ്ങളുടെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുതിയ ഒരു തലമുറയെ വളർത്തിക്കൊണ്ടുവരിക എന്നത് ബിസിസിഐയുടെ ലക്ഷ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിംബാബ്‌വെ പര്യടനത്തിൽ കൂടുതൽ യുവ താരങ്ങൾക്ക് അവസരം നൽകിയിരിക്കുന്നത്.