India vs Bangladesh playing eleven

വിരാട് കോഹ്‌ലിക്ക് പകരം സഞ്ജു സാംസൺ!! ഇന്ത്യ – ബംഗ്ലാദേശ് പ്ലെയിങ് ഇലവൻ

India vs Bangladesh playing eleven: ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി ബംഗ്ലാദേശിനെതിരെ ഇന്ത്യ ഇന്ന് സന്നാഹ മത്സരത്തിന് ഇറങ്ങുകയാണ്. ന്യൂയോർക്കിലെ നസ്സൗ കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. മലയാളി ക്രിക്കറ്റ് ആരാധകർക്ക് സന്തോഷം നൽകിക്കൊണ്ട്, 

സഞ്ജു സാംസൺ സന്നാഹ മത്സരത്തിനുള്ള ടീമിൽ ഇടം നേടി. വിരാട് കോഹ്ലിക്ക് പകരം ആണ് സഞ്ജു ടീമിൽ ഇടം നേടിയിരിക്കുന്നത്. ഐപിഎല്ലിന് ശേഷം ഒരു ഇടവേള എടുത്ത് വിരാട് കോഹ്ലി കഴിഞ്ഞ ദിവസം ആണ് ഇന്ത്യൻ ടീമിനൊപ്പം ചേർന്നത്. ഇന്ത്യൻ ടീമിന്റെ കഴിഞ്ഞ മൂന്ന് പരിശീലന സെഷനിലും കോഹ്ലി പങ്കെടുത്തിരുന്നില്ല. അതേസമയം ഇന്ന് അദ്ദേഹം പരിശീലനത്തിന് ഇറങ്ങിയിരുന്നു. എന്നാൽ സന്നാഹ മത്സരത്തിൽ കോഹ്ലി കളിക്കുന്നില്ല. 

രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ, നാലാം നമ്പറിൽ ആണ് സഞ്ജു ഇന്ന് ബാറ്റ് ചെയ്യുക. നജ്മൽ ഹുസൈൻ ഷാന്റോ നായകനായ ബംഗ്ലാദേശ് ടീമിൽ ഷാക്കിബ് അൽ ഹസൻ, മഹമൂദുള്ള, സൗമ്യ സർക്കാർ, ലിറ്റൺ ദാസ് തുടങ്ങിയ പ്രമുഖ കളിക്കാർ ഇന്ന് കളിക്കുന്നുണ്ട്. ലോകകപ്പ് ടൂർണമെന്റിന് മുന്നോടിയായി ഉള്ള ഇന്ത്യൻ ടീമിന്റെ ഏക സന്നാഹ മത്സരം ആയതിനാൽ തന്നെ, ടീമിന്റെ ഒത്തിണക്കവും എല്ലാം നന്നാക്കാൻ വേണ്ടി ടീം ഇന്ത്യ ഈ മത്സരത്തെ വളരെ പ്രാധാന്യത്തോടെ തന്നെയാണ് കാണുന്നത്. 

ബംഗ്ലാദേശ് (ബാറ്റിംഗ് 11, ഫീൽഡിംഗ് 11): ലിറ്റൺ ദാസ്, സൗമ്യ സർക്കാർ, നജ്മുൽ ഹൊസൈൻ ഷാൻ്റോ(സി), തൗഹിദ് ഹൃദയോയ്, ഷാക്കിബ് അൽ ഹസൻ, മഹ്മൂദുള്ള, ജാക്കർ അലി(w), മഹേദി ഹസൻ, റിഷാദ് ഹുസൈൻ, ഷോരിഫുൾ ഇസ്ലാം, തൻസിദ് ഹസൻ, തൻസിം ഹസൻ സാക്കിബ്, തൻവീർ ഇസ്ലാം
ഇന്ത്യ (ബാറ്റിംഗ് 11, ഫീൽഡിംഗ് 11): രോഹിത് ശർമ്മ(സി), യശസ്വി ജയ്‌സ്വാൾ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്(w), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിരാജ്, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ