സഞ്ജു സാംസണ് നേരെ വീണ്ടും മുഖം തിരിച്ച് രോഹിത്!! ബംഗ്ലാദേശ് ടോസിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിശദീകരണം
India vs Bangladesh T20 World Cup playing eleven Sanju Samson: ബംഗ്ലാദേശ് – ഇന്ത്യ ടി20 ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശിന് ടോസ് ലഭിച്ചു. സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് ലഭിച്ച ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൽ ഹൊസൈൻ ഷാന്റോ ബൗളിംഗ് തിരഞ്ഞെടുത്തു. അതേസമയം, മലയാളി ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട്, ഈ മത്സരത്തിലും ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ
സഞ്ജു സാംസണ് അവസരം ലഭിച്ചില്ല. നിലവിലുള്ള പ്ലെയിങ് ഇലവനിൽ തന്നെ തുടരുകയാണ് എന്നാണ് ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞത്. ശിവം ഡ്യൂബെ തന്നെ നാലാം നമ്പറിൽ തുടരും. ടോസ് വേളയിൽ ക്യാപ്റ്റൻ രോഹിത് പറഞ്ഞ വാക്കുകൾ, “ഞങ്ങൾ ബാറ്റ് ചെയ്യാൻ ആഗ്രഹിച്ചു, അതാണ് ഞങ്ങൾക്ക് ലഭിച്ചത്. ഒരു നല്ല വിക്കറ്റ് പോലെ തോന്നുന്നു, സൂര്യൻ എത്രമാത്രം ഉണ്ടാകുന്നുവെന്നും പിച്ച് മന്ദഗതിയിലാക്കുന്നുവെന്നും ആശ്രയിച്ചിരിക്കുന്നു. സാഹചര്യങ്ങൾ വേഗത്തിൽ വിലയിരുത്തേണ്ടത് പ്രധാനമാണ്.
ഞങ്ങൾ ഒരേ ടീമിനെയാണ് (കഴിഞ്ഞ മത്സരങ്ങളിലെ) കളിക്കുന്നത്. വർത്തമാനത്തിൽ തുടരുകയും മറ്റ് കാര്യങ്ങളെക്കുറിച്ച് വിഷമിക്കാതിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.” India (Playing XI): Rohit Sharma(c), Virat Kohli, Rishabh Pant(w), Suryakumar Yadav, Shivam Dube, Hardik Pandya, Ravindra Jadeja, Axar Patel, Arshdeep Singh, Kuldeep Yadav, Jasprit Bumrah
Bangladesh (Playing XI): Tanzid Hasan, Litton Das(w), Najmul Hossain Shanto(c), Towhid Hridoy, Shakib Al Hasan, Mahmudullah, Jaker Ali, Rishad Hossain, Mahedi Hasan, Tanzim Hasan Sakib, Mustafizur Rahman
fpm_start( "true" );