രോഹിത് ശർമ്മ പുറത്തായിട്ടും ഇന്ത്യക്ക് മാറ്റമില്ല, ആദ്യ സെഷനിൽ മൂന്ന് വിക്കറ്റ് നഷ്ടം
India lost three wickets in the crucial Sydney Test: ബോർഡർ ഗവാസ്കർ ട്രോഫി സീരീസിലെ നിർണായകമായ സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. പരമ്പരയിലെ അഞ്ചാം മത്സരത്തിൽ രോഹിത് ശർമക്ക് പകരം ജസ്‌പ്രീത് ബുമ്രയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന്,
ഓപ്പണർമാരായ യശാസ്വി ജയിസ്വാൾ, കെഎൽ രാഹുൽ എന്നിവർ ക്രീസിലെത്തി. എന്നാൽ, കളിയുടെ ആദ്യ 10 ഓവറിൽ തന്നെ ആതിഥേയർ കളിയുടെ ചിത്രം വ്യക്തമാക്കി. ഇന്നിങ്സിലെ അഞ്ചാം ഓവറിൽ, കെഎൽ രാഹുലിനെ (4) പുറത്താക്കി മിച്ചൽ സ്റ്റാർക്ക് സന്ദർശകർക്ക് ആദ്യ പ്രഹരം നൽകി. തുടർന്ന്, ഇന്നിങ്സിന്റെ എട്ടാം ഓവറിൽ ജെയ്‌സ്വാളും (10) പവലിയനിലേക്ക് തിരിച്ച് മടങ്ങി. സ്കോട് ബോളണ്ട് ആണ് വിക്കറ്റ് സ്വന്തമാക്കിയത്. ഇതോടെ, ടീം ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
ശേഷം, മൂന്നാം വിക്കറ്റിൽ രോഹിത് ശർമ്മക്ക് പകരം പ്ലെയിങ് ഇലവനിൽ തിരിച്ചെത്തിയ ശുഭ്മാൻ ഗില്ലും വിരാട് കോഹ്ലിയും പിടിച്ചുനിന്നു. എന്നാൽ, മത്സരം ലഞ്ചിന് പിരിയും വരെ ഈ കൂട്ടുകെട്ടിന് ആയുസ്സ് ഉണ്ടായില്ല. 20 റൺസ് എടുത്ത ശുഭ്മാൻ ഗില്ലിനെ മടക്കി നഥാൻ ലിയോൺ, ഇന്ത്യയുടെ മൂന്നാം വിക്കറ്റിലെ 40 റൺസ് കൂട്ടുകെട്ട് അവസാനിപ്പിച്ചു. നിലവിൽ 12 റൺസുമായി വിരാട് കോഹ്ലി ക്രീസിൽ തുടരുന്നു. കളി ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ, ഇന്ത്യ 57/3 എന്ന നിലയിലാണ്. ബോർഡർ ഗവാസ്കർ ട്രോഫി നഷ്ടപ്പെടാതിരിക്കാൻ
India 57/3
— Veena Jain (@DrJain21) January 3, 2025
– Yashasvi Jaiswal : 10
– KL Rahul : 4
– Shubman Gill : 20
Nothing much changed after dropping Rohit Sharma also. #INDvsAUS
pic.twitter.com/hdV7t7BiQ0
ഇന്ത്യക്ക് ഈ കളിയിൽ വിജയിക്കേണ്ടത് അനിവാര്യമാണ്. നേരത്തെ നടന്ന നാല് കളികളിൽ, രണ്ടെണ്ണം ഓസ്ട്രേലിയ വിജയിച്ചപ്പോൾ ഒരു മത്സരം ഇന്ത്യ വിജയിച്ചു, ഒരു മത്സരം സമനിലയിൽ പിരിയുകയായിരുന്നു. ഇതോടെ, സിഡ്നി ടെസ്റ്റിൽ വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് പരമ്പര സമനിലയിൽ അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ. മാത്രമല്ല, വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യത നിലനിർത്താനും ഈ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം നിർബന്ധമാണ്. രോഹിത് ശർമ്മക്ക് പകരം ശുഭ്മാൻ ഗിൽ തിരിച്ചെത്തിയതിനൊപ്പം, ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ മറ്റൊരു മാറ്റം കൂടി സംഭവിച്ചു. പേസർ ആകാശ് ദീപിന് പകരം പ്രസിദ് കൃഷ്ണയാണ് ഇന്നത്തെ മത്സരത്തിൽ കളിക്കുന്നത്.