India-England T20 World Cup Semi-Final Kohli

ലോകകപ്പ് സെമി ഫൈനലിലും രക്ഷയില്ല, ഓപ്പണർ കോഹ്ലി കമ്പ്ലീറ്റ് ഫെയിൽ

India-England T20 World Cup Semi-Final Kohli’s Poor Form Persists

India-England T20 World Cup Semi-Final Kohli: ഇന്ത്യ – ഇംഗ്ലണ്ട് ടി20 ലോകകപ്പ് രണ്ടാം സെമി ഫൈനൽ മത്സരം പുരോഗമിക്കുകയാണ്. പ്രതീക്ഷിച്ചത് പോലെ തന്നെ ഗുയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ മഴ വില്ലനായി എത്തിയതോടെ, ടോസ് വൈകി. എന്നിരുന്നാലും, മഴ നീങ്ങിയതിന് പിന്നാലെ മത്സരം ആരംഭിച്ചു. ടോസ് നഷ്ടമായ ഇന്ത്യ ആദ്യം ബാറ്റിംഗിന് ഇറങ്ങുകയും ചെയ്തു. കഴിഞ്ഞ മത്സരങ്ങൾക്ക് സമാനമായി 

മോശം ഫോമിൽ തുടരുന്ന ഇന്ത്യയുടെ വെറ്റെറൻ ബാറ്റർ വിരാട് കോഹ്ലി ഇന്നും നിരാശപ്പെടുത്തി. 9 പന്തിൽ 9 റൺസ് മാത്രമാണ് കോഹ്ലി സ്കോർ ചെയ്തത്. റീസ് ടോപ്ലെ എറിഞ്ഞ ഇന്നിങ്സിന്റെ 3-ാം ഓവറിൽ കോഹ്ലി ഒരു സിക്സർ പറത്തി ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷയും ആവേശവും പകർന്നു നൽകിയെങ്കിലും, അതിന് അധികം ആയുസ്സ് നിന്നില്ല. അതേ ഓവറിലെ നാലാം പന്തിൽ ടോപ്ലെ, കോഹ്ലിയുടെ സ്റ്റംപ് പിഴുതെറിഞ്ഞു. ഇതോടെ, കോഹ്ലി ഈ ടൂർണമെന്റിൽ 

India-England T20 World Cup Semi-Final Kohli's Poor Form Persists

ഇത് അഞ്ചാം തവണയാണ് ഒറ്റ സംഖ്യയിൽ പുറത്താകുന്നത്. ആകെ കളിച്ച 7 മത്സരങ്ങളിൽ നിന്ന് 75 റൺസ് മാത്രമാണ് കോഹ്ലിയുടെ സമ്പാദ്യം. രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ കോഹ്ലിയുടെ ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്കോർ, ബംഗ്ലാദേശിനെതിരെ സൂപ്പർ 8-ൽ നേടിയ 37 റൺസ് ആണ്. അതേസമയം, കോഹ്ലിയുടെ കഴിഞ്ഞ മൂന്ന് ലോകകപ്പ് സെമി ഫൈനൽ മത്സരങ്ങളിലെ സ്കോർ നോക്കിയാൽ, ഏറ്റവും മോശം പ്രകടനമാണ് ഇന്ന് നടത്തിയത്. 

ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിലേക്ക് വന്നാൽ, നിലവിൽ 8 ഓവർ പിന്നിടുമ്പോൾ 65/2 എന്ന നിലയിലാണ് ഇന്ത്യ. കോഹ്ലിക്ക്‌ പുറമെ ഋഷഭ് പന്തിനെയും (4) നഷ്ടമായ ഇന്ത്യയ്ക്ക് വേണ്ടി ഇപ്പോൾ ക്രീസിൽ തുടരുന്നത് രോഹിത് ശർമ (37*), സൂര്യകുമാർ യാദവ് (13*) എന്നിവരാണ്. സാം കറൻ ആണ് ഇന്ത്യയുടെ രണ്ടാമത്തെ വിക്കറ്റ് വീഴ്ത്തിയത്.