സഞ്ജു സാംസൺ മികവിൽ ഇന്ത്യക്ക് ജയം, സിംബാബ്‌വെക്കെതിരെ പരമ്പര നേട്ടവും
സിംബാബ്‌വെക്കെതിരായ അവസാന ടി20 മത്സരത്തിലും ഇന്ത്യ വിജയം സ്വന്തമാക്കി. ഹരാരെ സ്‌പോർട് ക്ലബ്ബിൽ നടന്ന മത്സരത്തിൽ 42 റൺസ് വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ 5 മത്സരങ്ങൾ അടങ്ങിയ പരമ്പര 4-1 ന് ഇന്ത്യ സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ സഞ്ജു സാംസൺ, മുകേഷ് കുമാർ എന്നിവരാണ് ഇന്ത്യയുടെ വിജയശില്പികൾ. ഇത് ഇന്ത്യൻ യുവതയുടെ ഗംഭീര തുടക്കം കൂടിയാണ്.
ഇന്നത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസന്റെ (58) അർദ്ധ സെഞ്ച്വറി പ്രകടനത്തിന്റെ പിൻബലത്തിൽ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് സ്കോർ ചെയ്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ആതിഥേയരായ സിംബാബ്‌വെ, ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ കിതച്ചതോടെ 18.3 ഓവറിൽ 125 റൺസിന് ഓൾഔട്ട് ആയി. ഇന്ത്യൻ ബൗളർമാരിൽ മുകേഷ് കുമാർ നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ,
ശിവം ഡ്യൂബെ രണ്ടും, തുഷാർ ദേഷ്പാണ്ഡെ, വാഷിംഗ്ടൺ സുന്ദർ, അഭിഷേക് ശർമ എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി. മത്സരത്തിൽ ബാറ്റിംഗിന്റെ ഒരു വേളയിൽ പതറിയ ഇന്ത്യക്ക് പുതിയ ഊർജ്ജം നൽകിയത് സഞ്ജു സംസന്റെ ബാറ്റിംഗ് പ്രകടനം ആയിരുന്നു. 40-3 എന്ന നിലയിൽ നിന്നിരുന്ന ഇന്ത്യയെ, താങ്ങിപ്പിടിച്ച് കരകയറ്റിയത് നാലാം നമ്പറിൽ ബാറ്റ് ചെയ്ത വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ആണ്.
39 പന്തുകളിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ സഞ്ജു, മത്സരത്തിൽ ആകെ നേടിയത് 45 പന്തുകളിൽ നിന്ന് 58 റൺസ് ആണ്. 135-5 എന്ന ഭേദപ്പെട്ട നിലയിൽ ഇന്ത്യൻ ടോട്ടൽ എത്തിച്ച ശേഷമാണ് സഞ്ജു മടങ്ങിയത്. ഈ പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായി. India complete a 4-1 T20 series win in Zimbabwe
fpm_start( "true" );