Gulbadin Naib cheating allegations

അഫ്ഗാനിസ്ഥാൻ താരത്തിൻ്റെ അഭിനയം, ഐസിസി വിലക്കോ!? എന്താകും നടപടി

Gulbadin Naib fake injury cheating allegations

Gulbadin Naib cheating allegations: അത്യന്തം നാടകീയത നിറഞ്ഞ ടി20 ലോകകപ്പ് സൂപ്പർ 8-ലെ അവസാനം മത്സരത്തിൽ ബന്ധപ്പെട്ടുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ ലോകകപ്പ് സെമി ഫൈനലിൽ പ്രവേശിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു. എന്നാൽ, മത്സരത്തിനിടയിൽ നടന്ന അഫ്ഗാനിസ്ഥാൻ താരം ഗുലാബ്ദിൻ നയ്ബിന്റെ

പരിക്ക് അഭിനയമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. പല തവണ മഴ തടസ്സപ്പെടുത്തിയ മത്സരത്തിനിടെ, അഫ്ഗാനിസ്ഥാന് ഡിആർഎസ് നിയമപ്രകാരം മുൻതൂക്കം ലഭിച്ച സമയത്ത്, അഫ്ഗാനിസ്ഥാൻ പരിശീലകൻ ജോനാഥൻ ട്രോട്ട് തന്റെ കളിക്കാരോട് മത്സരത്തിന്റെ വേഗത കുറക്കാൻ ആവശ്യപ്പെടുകയായിരുന്നു. കളി സ്ലോ ഡൌൺ ചെയ്യാൻ പരിശീലകൻ ആംഗ്യം കാണിച്ചതിന് പിന്നാലെ, നയ്ബ് പേശി വലിവ് ആണ് എന്ന് കാണിച്ച് ഗ്രൗണ്ടിൽ കിടന്നു. ഇത് സമയം വൈകിപ്പിക്കാൻ നടത്തുന്ന സ്ട്രാറ്റജിയാണെന്ന് മനസ്സിലാക്കിയ 

അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ അതിൽ ഉടനെ നിരസം പ്രകടിപ്പിക്കുന്നതും ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിരുന്നു. തുടർന്ന്, മഴ എത്തുകയും കളിക്കാർ മൈതാനം വിടുകയും ചെയ്തു. ഒടുവിൽ മത്സരം അഫ്ഗാനിസ്ഥാൻ വിജയിച്ചശേഷം, ആവേശത്തിൽ ഓടി നടക്കുന്ന നയ്ബിനെയാണ് കാണാൻ സാധിച്ചത്. ആദ്യം ഇതിന് തമാശയായാണ് എല്ലാവരും എടുത്തിരുന്നതെങ്കിലും, പരിക്ക് അഭിനയിച്ച് സമയം വൈകിപ്പിക്കുന്നതിനെതിരെ ഐസിസി നടപടി സ്വീകരിക്കണം എന്നാണ് ചില ക്രിക്കറ്റ് ആരാധകർ ഇപ്പോൾ ആവശ്യപ്പെടുന്നത്. 

ഐസിസിയുടെ നിയമ പുസ്തകത്തിൽ  ഇക്കാര്യത്തിൽ കൃത്യമായ റൂൾ ഉണ്ട്. മത്സരത്തിനിടെ ഒരു കളിക്കാരൻ മനപ്പൂർവ്വം സമയം വൈകിപ്പിക്കുക ആണ് എന്ന് ഓൺ ഫീൽഡ് അമ്പയർക്ക് ബോധ്യം വന്നാൽ, എതിർ ടീമിന് 5 റൺസ് അധികം നൽകാവുന്നതാണ്. മത്സരശേഷമാണ് ഇക്കാര്യം ബോധ്യമാകുന്നതെങ്കിൽ, ആ കളിക്കാരന് കൊടുക്കാവുന്ന പരമാവധി ശിക്ഷ 100% മാച്ച് ഫീ പിഴയോ, 2 സസ്പെന്ഷൻ പോയിന്റോ ആണ്. ഇത്തരത്തിൽ ഒരു വർഷത്തിൽ 4 സസ്പെൻഷൻ പോയിന്റ് ലഭിച്ചാൽ, കളിക്കാരന് ഒരു ടെസ്റ്റ് മത്സരത്തിൽ നിന്നൊ, രണ്ട് ഏകദിന / ടി20 മത്സരങ്ങളിലും വിലക്ക് നേരിടേണ്ടി വരും.