Guinness Pakru daughter birthday wishes

പപ്പി മോൾക്ക് ഇന്ന് പിറന്നാൾ, സന്തോഷം പങ്കുവെച്ച് നടൻ ഗിന്നസ് പക്രു

Guinness Pakru daughter birthday wishes

Guinness Pakru daughter birthday wishes : മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നടനാണ് ഗിന്നസ് പക്രു. സോഷ്യൽ മീഡിയയിൽ തന്റെ വ്യക്തിജീവിത വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുള്ള താരം, ഇപ്പോൾ തന്റെ ഒരു കുടുംബ വിശേഷവുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. തന്റെ മകളുടെ പിറന്നാൾ വിശേഷം ആണ് ഗിന്നസ് പക്രു

ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. പിറന്നാൾ കോടി അണിഞ്ഞ മകൾക്കൊപ്പം, വെള്ള മുണ്ടും കുപ്പായവും ധരിച്ച പക്രു ചേട്ടനെയും ചിത്രത്തിൽ കാണാൻ സാധിക്കുന്നു. ഇരുവരും പിറന്നാൾ ദിനം ക്ഷേത്രത്തിൽ പോയതിന്റെ സൂചകമായി, ഇരുവരും കുറി തൊട്ടിരിക്കുന്നതായും കാണാൻ സാധിക്കുന്നു. ദീപ്ത കീർത്തി എന്നാണ് പക്രുവിന്റെ മൂത്ത മകളുടെ പേര്.

Guinness Pakru daughter birthday wishes
Guinness Pakru daughter birthday wishes

പക്രു – ഗായത്രി ദമ്പതികളുടെ ഇളയ മകളുടെ പേര് ദ്വിജ കീർത്തി എന്നാണ്. “പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട മോളു, എന്റെ പാപ്പി,” മകളുടെ പിറന്നാൾ ചിത്രം പങ്കുവെച്ചുകൊണ്ട് ഗിന്നസ് പക്രു തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. അദ്ദേഹത്തിന്റെ ആരാധകരും ബന്ധുമിത്രാദികളും സഹപ്രവർത്തകരും സോഷ്യൽ മീഡിയയിൽ ദീപ്ത മോൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് എത്തുകയും ചെയ്തു.

Guinness Pakru daughter birthday wishes

അഭിനേതാവായും സംവിധായകനായും എല്ലാം സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുള്ള ഗിന്നസ് പക്രു, ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ്. ‘916 കുഞ്ഞൂട്ടൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഗിന്നസ് പക്രുവിനൊപ്പം കേന്ദ്ര കഥാപാത്രത്തിൽ എത്തുന്നത് അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തു കൂടിയായ ടിനി ടോം ആണ്. ആര്യൻ വിജയ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 

Read Also: തരംഗമായി മോഹൻലാലിൻറെ കേരളീയം സെൽഫി