ഞങ്ങളുടെ മാതാപിതാക്കളിൽ ഞങ്ങൾ കണ്ട സന്തോഷവും ആവേശവും, വിവാഹ നിശ്ചയത്തിന് പിന്നാലെ നന്ദി പ്രകടനം നടത്തി ജിപി
Govind Padmasoorya thanks after Gopika Anil engagement : നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുടെയും സീരിയൽ നടി ഗോപിക അനിൽ വിവാഹ നിശ്ചയ വാർത്ത അവരുടെ ആരാധകരെ ആശ്ചര്യപ്പെടുത്തിയ ഒന്നായിരുന്നു. യാതൊരുവിധ കിംവദന്തികൾക്കും ഇടം കൊടുക്കാതെ, ഒരു സർപ്രൈസ് ആയിട്ടാണ് ഈ വിവരം താരങ്ങൾ പുറംലോകത്തെ അറിയിച്ചത്.
അതുകൊണ്ട് തന്നെ ആരാധകർക്ക് ഈ വാർത്ത ഞെട്ടൽ സമ്മാനിച്ചു. എന്നിരുന്നാലും, ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ ഏറ്റെടുത്ത ആരാധകർ, താരങ്ങൾക്ക് ആശംസകൾ അറിയിച്ച് സജീവമായി. ഇപ്പോൾ, തങ്ങളുടെ ആരാധകർക്കും ഒപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ് ഗോവിന്ദ് പത്മസൂര്യ എത്തിയിരിക്കുകയാണ്. വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്
പ്രേക്ഷകരുടെ സ്വന്തം ജിപി ഇങ്ങനെ കുറിച്ചു, “ഒരു വലിയ നന്ദി! ഹൃദയസ്പർശിയായ ആശംസകൾക്ക് എല്ലാവർക്കും നന്ദി! ഞങ്ങളുടെ മാതാപിതാക്കളിൽ ഞങ്ങൾ കണ്ട സന്തോഷവും ആവേശവും ഞങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു, നിങ്ങളുടെ അഭിപ്രായങ്ങളിലും ആഗ്രഹങ്ങളിലും ഞങ്ങൾ കണ്ട സന്തോഷവും ആവേശവും അതിനെ പരിധിക്കപ്പുറം വർദ്ധിപ്പിച്ചു. ഞങ്ങൾക്ക് വളരെയധികം നന്ദിയും അനുഗ്രഹവും തോന്നുന്നു!,” ഗോവിന്ദ് പത്മസൂര്യ കുറിച്ചു.
“നിങ്ങൾ ഞങ്ങളെ സ്നേഹിക്കുന്നതിനേക്കാൾ ഞങ്ങൾ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു,” ഗോവിന്ദ് പത്മസൂര്യ കൂട്ടിച്ചേർത്തു. അഭിനേതാക്കളായ ഷഫ്ന നിസാം, ശിവദ, പ്രാചി തെഹ്‌ലാൻ തുടങ്ങിയവരെല്ലാം ഈ നന്ദി പ്രകടനത്തിന് താഴെ കമന്റ് ചെയ്തു. ഇവരോടൊപ്പം ആരാധകരും തങ്ങളുടെ ഇഷ്ടം പ്രകടമാക്കി. അതേസമയം, സാന്ത്വനം പരമ്പരയിലെ കഥാപാത്രങ്ങളെ പശ്ചാത്തലമാക്കി നിരവധി പേർ രസകരമായ കമന്റുകളും പങ്കുവെക്കുന്നു.
Read Also: ഇത് ജീവിതത്തിലെ പുതിയൊരു ചുവടുവെപ്പ്, സന്തോഷം പങ്കുവെച്ച് ചിപ്പിയുടെ മകൾ അവന്തിക രഞ്ജിത്ത്