പങ്കാളിക്കൊപ്പം മിയയുടെ കുഞ്ഞിനേയും എടുത്ത് ജീപി, ഫാമിലി ഗെറ്റ് ടുഗെതർ ഫോട്ടോസ്
Govind Padmasoorya Gopika Anil visits Miya family: സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. ‘സാന്ത്വനം’ത്തിലെ പ്രധാന കഥാപാത്രമായ അഞ്ജലിയെ അവതരിപ്പിച്ച ഗോപിക അനിലും ജിപിയും ഈ അടുത്താണ് വിവാഹിതരായത്. ഇരുവരുടെയും വിവാഹം സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.
പരസ്പരം കുടുംബങ്ങൾ ചേർന്ന് ആലോചിച്ചു എടുത്ത ഒരു വിവാഹമായിരുന്നു ഇവരുടെത്. വിവാഹത്തിനു മുൻപും വിവാഹ ശേഷവും ഉള്ള ഇവരുടെ വിശേഷങ്ങൾ ആരാധകർ വലിയ സന്തോഷത്തോടെയാണ് പിന്തുടരുന്നത്. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയതാരം ജീപിയുടെയും ഗോപിക അനിലിന്റെയും പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
അടുത്ത സുഹൃത്തുക്കളാണ് ജീപിയും സിനിമ താരമായ മിയയും. ഇവരുടെ സുഹൃത്ത് ബന്ധത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. മിയയുടെ ആദ്യചിത്രത്തിൽ ജീപി ആയിരുന്നു നായകൻ. അന്ന് തുടങ്ങിയ സൗഹൃദം ഇപ്പോഴും ഇരുവരും കാത്തുസൂക്ഷിക്കുകയാണ്. മിയയുടെ വീട്ടിൽ അതിഥിയായി ജിപി എത്തിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
എന്നാൽ, ഇപ്പോൾ ഇതാ മിയയോടും കുടുംബത്തോടും ഒപ്പമുള്ള ജീപിയുടെയും ഗോപികയുടെയും മറ്റൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മിയയുടെ ഭർത്താവാണ് അശ്വിൻ. മിയയുടെയും അശ്വിന്റെയും മകനാണ് ലൂക്കാ. ജീപി എടുത്തു നിൽക്കുന്ന ലൂക്കയും ചിത്രത്തിൽ ഉണ്ട്. ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.