Govind Padmasoorya Gopika Anil pre-wedding festivities

വിവാഹ തലേന്ന് ജീപ്പിയുടെ കൈപ്പിടിച്ച് ഗോപിക എത്തിയപ്പോൾ!! ഒരു രാജകീയ പ്രീ വെഡിങ് സെറിമണി

Govind Padmasoorya Gopika Anil pre-wedding festivities: ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരാകാൻ ഒരുങ്ങുകയാണ്. ജനുവരി 28-നാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹത്തിന് മുന്നോടിയായി ഉള്ള ചടങ്ങുകളും, ആഘോഷ പരിപാടികളും നടന്നുവരികയാണ്. വിവാഹ തലേന്നായ ഇന്ന്, ഇരുവരും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും

ഒപ്പം ആഘോഷങ്ങൾ തുടർന്നു. വിവാഹ തലേന്ന് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും ധരിച്ച വസ്ത്രങ്ങൾ ശ്രദ്ധ നേടി. ഒരു രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയാണ് ഗോപിക അനിൽ പ്രത്യക്ഷപ്പെട്ടത്. ഗോപികയുടെ കൈപ്പിടിച്ച് ജീപി വേദിയിൽ എത്തിയ കാഴ്ചയും ശ്രദ്ധേയമായി. ഗോപികയുടെ ഗൗൺ നിലത്ത് തട്ടാതെ ശ്രദ്ധിക്കാൻ ജീപി സദാസമയം ശ്രമിക്കുന്നുണ്ടായിരുന്നു.

വൈറ്റ് & ബ്ലൂ നിറത്തിലുള്ള ഗൗൺ ആണ് ഗോപിക ധരിച്ചത്. അതിന്റെ ഭംഗി ചടങ്ങിൽ തിളങ്ങി നിന്നു. ഗോപികയും ഗോവിന്ദ് പത്മസൂര്യയും ചേർന്ന് നൃത്തം ചെയ്യുകയും ചെയ്തു. ഇത് ഇരുവരുടെയും വിവാഹത്തിന് മുൻപുള്ള വളരെ നാളായി തുടരുന്ന ആഘോഷ പരിപാടികളുടെ സമാപനമായി വേണം കാണാൻ. നാളെ താലികെട്ടിലേക്ക് കടക്കുന്നതോടെ, അത് വിവാഹ ദിനത്തിന്റെ ആഘോഷങ്ങൾക്ക് തുടക്കമാകും.

അതേസമയം, മെഹന്തി, ഹൽദി തുടങ്ങിയ പ്രീ വെഡിങ് സെലിബ്രേഷനുകളുടെ തുടർച്ചക്കാണ് ഇന്ന് അവസാനവാകുന്നത്. ഇനി വെഡിങ് ഡേ സെലിബ്രേഷൻ, റിസപ്ഷൻ ഉൾപ്പെടെയുള്ള പോസ്റ്റ് വെഡിങ് സെലിബ്രേഷൻ, എന്നിങ്ങനെ ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും ജീവിതത്തിലെ ഈ മനോഹര നിമിഷത്തിലെ ആഘോഷ പരിപാടികൾ നീണ്ടുപോകും എന്ന കാര്യം തീർച്ചയാണ്.