Govind Padmasoorya Gopika Anil Haldi celebration

ജിപിക്കും ഗോപികക്കും ഹൽദി!! മഞ്ഞ കല്ല്യാണം വൻ പൊളിയാക്കി താരങ്ങൾ

Govind Padmasoorya Gopika Anil Haldi celebration

Govind Padmasoorya Gopika Anil Haldi celebration: ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹം അടുക്കുന്ന വേളയിൽ, അതിന് മുന്നോടിയായി ഉള്ള ചടങ്ങുകളുടെ വിശേഷങ്ങൾ ഇപ്പോൾ താരങ്ങൾ പങ്കുവയ്ക്കുകയാണ്. വിവാഹത്തിന്റെ ഷോപ്പിംഗ് ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ ആരാധകർക്കായി ജീപി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ, താര വിവാഹത്തിന്റെ

തലേന്ന് നടന്ന ഹൽദി ആഘോഷമാണ് പുറത്തുവന്നിരിക്കുന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും, സുഹൃത്തുക്കളും പങ്കെടുത്ത ഹൽദി നൈറ്റ്, വളരെ ആർഭാടമായും സന്തോഷത്തോടുകൂടി യും ആണ് നടന്നിരിക്കുന്നത്. സിനിമ – ടെലിവിഷൻ രംഗത്തെ പ്രമുഖരായ ഇരുവരുടെയും സുഹൃത്തുക്കളും, ഹൽദി ആഘോഷത്തിൽ പങ്കുചേർന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ ജീപി പങ്കുവെച്ചിരിക്കുന്നു.

Govind Padmasoorya Gopika Anil Haldi celebration

ഗംഭീരമായ സെറ്റപ്പിൽ ആണ് ഗോപികയും ഗോവിന്ദ് പത്മസൂര്യയും ഹൽദി ആഘോഷത്തിന് എത്തിയത്. ശേഷം, ഡാൻസും മറ്റുമായി ആഘോഷം പൊടിപൊടിച്ചു. എല്ലാവരും ചേർന്നുള്ള നൃത്തം തന്നെയായിരുന്നു ഹൽദി ആഘോഷ രാത്രിയിലെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. നേരത്തെ, തന്റെ വീട്ടിൽ നടന്ന മെഹന്ദി നൈറ്റ് സെലിബ്രേഷൻ കാഴ്ചകളും ഗോവിന്ദ് പത്മസൂര്യ പങ്കുവെച്ചിരുന്നു. വളരെ ആഘോഷത്തോടെയാണ് വിവാഹത്തെ ദമ്പതികൾ വരവേൽക്കുന്നത്

എന്നാണ് ഈ ചടങ്ങുകളിൽ പ്രകടമാകുന്നത്. ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും തമ്മിലുള്ള വിവാഹ നിശ്ചയം ഇരുവരുടെയും ആരാധകർക്ക് വളരെ സർപ്രൈസ് ആയിയാണ് നടന്നതെങ്കിലും, അതിന്റെ പരിഭവം തീർക്കുക എന്ന വിധം, വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും താരങ്ങൾ തങ്ങളുടെ ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് തുടരുന്നു. ജനുവരി 28-ന് നടക്കുന്ന വിവാഹ ചടങ്ങിൽ താരം സംഗമം പ്രതീക്ഷിക്കുന്നു.