Govind Padmasoorya Gopika Anil Yo Yo family expansion

സകുടുംബം ഗോപിക അനിൽ!! ഭാര്യ കടന്ന് വന്നതിന് ശേഷമുള്ള ഗോവിന്ദ് പത്മസൂര്യയുടെ യോ യോ ഫാമിലി

Govind Padmasoorya Gopika Anil Yo Yo family expansion: അടുത്തിടെ നടന്ന ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹ വിശേഷങ്ങൾ, മലയാള വിനോദ ലോകത്ത് ഒരു ആഘോഷമായി മാറിയിരുന്നു. വിവാഹത്തിന് മുൻപ് നടന്ന പാർട്ടികളും, വിവാഹ ചടങ്ങുകളും, തുടർന്ന് നടന്ന വിരുന്നും എല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ

വലിയ രീതിയിലാണ് ആഘോഷിക്കപ്പെട്ടത്. വിവാഹ ശേഷം, വിവാഹത്തിന്റെയും മറ്റു ചടങ്ങുകളുടെയും ഔദ്യോഗിക വീഡിയോകളും ചിത്രങ്ങളും ഗോവിന്ദ് പത്മസൂര്യ തന്റെ ആരാധകർക്കായി യൂട്യൂബിൽ പങ്കുവെക്കുന്നത് തുടരുകയാണ്. എന്നാൽ, ഇപ്പോൾ ഗോപിക തന്റെ വീട്ടിലേക്ക് വന്ന് കയറിയതിനു ശേഷമുള്ള, തന്റെ കുടുംബത്തിന്റെ എക്സ്റ്റൻഷൻ വെളിപ്പെടുത്തിയിരിക്കുകയാണ് ഗോവിന്ദ് പത്മസൂര്യ. തന്റെ അച്ഛനും അമ്മയ്ക്കും,

മറ്റു കുടുംബാംഗങ്ങൾക്കും ഒപ്പം ഗോവിന്ദ് പത്മസൂര്യയും, ഗോപിക അനിലും നിൽക്കുന്നതിന്റെ ചിത്രമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. “ഞങ്ങളുടെ യോ യോ ഫാമിലി,” എന്ന ക്യാപ്ഷൻ നൽകിയാണ് ഗോവിന്ദ് പത്മസൂര്യ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘എപ്പോഴും ഹാപ്പി ആയിരിക്കട്ടെ’ എന്നിങ്ങനെ ആളുകൾ അവരുടെ ആശംസകൾ പങ്കുവെക്കുന്നത് തുടരുന്നു.

ഗോപിക അനിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ‘സാന്ത്വനം’ പരമ്പര ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. തന്റെ പുതിയ പ്രോജക്റ്റിന്റെ വിശേഷങ്ങൾ ഒന്നും തന്നെ ഗോപിക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ‘സാന്ത്വനം 2’ വരും എന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. അതേസമയം, തന്റെ ഹിന്ദി സിനിമയുടെ തിരക്കിലേക്കാണ് ഗോവിന്ദ് പത്മസൂര്യ കടക്കാൻ ഒരുങ്ങുന്നത്.