Govind Padmasoorya Gopika Anil Engagement

ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു, ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരാകുന്നു

Govind Padmasoorya Gopika Anil love story : നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും സീരിയൽ താരം ഗോപിക അനിലും വിവാഹം ചെയ്യാൻ ഒരുങ്ങുന്നു. പ്രേക്ഷകർക്ക് തികച്ചും  അപ്രതീക്ഷിതമായ ഈ വാർത്ത ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു. വിവാഹനിശ്ചയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും പ്രണയവുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള അഭ്യൂഹങ്ങളും മാധ്യമങ്ങളിൽ ഉണ്ടായിരുന്നില്ല എന്നതാണ് ഈ വാർത്ത അറിഞ്ഞ ആരാധകരെ കൂടുതൽ ഞെട്ടിപ്പിച്ചിരിക്കുന്നത്. എന്നാൽ, തങ്ങൾ നേരിട്ട് കണ്ടുമുട്ടി പ്രണയത്തിൽ ആയതല്ല എന്നും, തങ്ങളുടെ കണ്ടുമുട്ടലും പ്രണയവും എങ്ങനെ ഉള്ളതായിരുന്നു എന്നും ഗോവിന്ദ് പത്മസൂര്യ പറയുന്നു.

govind padmasoorya gopika anil engagement

വീട്ടുകാരുടെ നിർദ്ദേശപ്രകാരമാണ് തങ്ങൾ ആദ്യം കണ്ടുമുട്ടിയത് എന്നും, പിന്നീട് തങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു എന്നും ഗോവിന്ദ് പത്മസൂര്യ പറഞ്ഞു. “ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭ മുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്,” ഗോവിന്ദ് പത്മസൂര്യ തുടർന്നു.

Govind Padmasoorya Gopika Anil love story

“വീട്ടുകാരുടെ നിർദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെ പോലെയാണ് ചേർത്തു പിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊർജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസം,” ഗോവിന്ദ് പത്മസൂര്യ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. 

Read Also: “എന്റെ മറ്റൊരു സ്വപ്നം കൂടി പൂവണിഞ്ഞു” സന്തോഷം പങ്കുവെച്ച് സാന്ത്വനം താരം മഞ്ജുഷ മാർട്ടിൻ