Govind Padmasoorya and Gopika Anil spectacular wedding extravaganza

ജീപ്പിക്കും ഗോപികക്കും രാജകീയ വിവാഹം!! നവ ദമ്പതികളുടെ വിവാഹ വിരുന്ന് ബാഹുബലി സെറ്റിൽ

Govind Padmasoorya and Gopika Anil spectacular wedding extravaganza: ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹ കാഴ്ചകൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. വടക്കുംനാഥ ക്ഷേത്രത്തിൽ ലളിതമായി നടന്ന താലികെട്ടിന് ശേഷം, ഗംഭീരമായ വിവാഹ സൽക്കാരമാണ് ദമ്പതികൾ ഒരുക്കിയത്. വിവാഹത്തിന് എത്തിയ പ്രമുഖ അതിഥികൾ,

വിവാഹ സൽക്കാരത്തിന്റെ തിളക്കം വർദ്ധിപ്പിച്ചതിനൊപ്പം, പ്രധാന ആകർഷണം മണ്ഡപം ആയിരുന്നു. രാജകീയമായ പശ്ചാത്തലമാണ് ഗോവിന്ദ് പത്മസൂര്യയുടെയും ഗോപികയുടെയും വിവാഹ മണ്ഡപത്തിനായി ഒരുക്കിയത്. പലരും മണ്ഡപം കണ്ട ശേഷം, അതിനെ ബാഹുബലി സിനിമയുടെ സെറ്റിനോട് കൗതുകകരമായി താരതമ്യം ചെയ്യുകയും ചെയ്തു.  അതോടൊപ്പം തന്നെ,

വരന്റെയും വധുവിന്റെയും വിവാഹ വസ്ത്രങ്ങളും ട്രഡീഷണൽ അഥവാ രാജകീയ സ്റ്റൈലിൽ ഗംഭീരമായി. സിനിമ സീരിയൽ രംഗത്തെ പ്രമുഖർ വിവാഹ സൽക്കാരത്തിൽ പങ്കാളികളായി. നടന്മാരായ ജയസൂര്യ, സായ് കുമാർ തുടങ്ങിയവരെല്ലാം കുടുംബസമേതം വിവാഹ വിരുന്നിൽ എത്തിച്ചേർന്നു. സംവിധായകൻ ഷാജി കൈലാസ്, അദ്ദേഹത്തിന്റെ പത്നിയും നടിയുമായ ആനി എന്നിവരും വിവാഹ സൽക്കാരത്തിന് എത്തി.

സീരിയൽ താരങ്ങളായ ഷഫ്‌ന, സജിൻ, പ്രേം ജേക്കബ്, സ്വാസിക തുടങ്ങി നിരവധി ആളുകൾ ഗോപികയുടെയും ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹ സൽക്കാരത്തിന് എത്തിച്ചേർന്നു. വളരെ ഗംഭീരമായ ആഘോഷ പരിപാടിയായിയാണ് ഇരുവരും അവരുടെ വിവാഹദിനം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും എല്ലാം തന്നെ ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് ശ്രദ്ധ നേടുന്നു.