ഡോൾമ അമ്മായിയുടെ നാട്ടിൽ ഹണിമൂൺ ആഘോഷം!! ജീപിയും ഗോപികയും ചേർന്നുള്ള ഫസ്റ്റ് ട്രിപ്പ്
Govind Padmasoorya and Gopika Anil devotional honeymoon: ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹശേഷം ഇപ്പോൾ യാത്രകളിൽ ഏർപ്പെട്ടിരിക്കുകയാണ്. വിവാഹശേഷം ഇരുവരും ആദ്യം കുടുംബത്തിലെ ഒരു ആഘോഷത്തിൽ പങ്കുചേരുന്നതിനായി
ബാംഗ്ലൂരിലേക്ക് പോവുകയുണ്ടായി. ഇപ്പോൾ, ദമ്പതികൾ അവരുടെ ഹണിമൂൺ ആഘോഷത്തിലാണ്. സാധാരണ ഹണിമൂൺ ഡെസ്റ്റിനേഷനുകളിൽ നിന്ന് വ്യത്യസ്തമായി, ഭക്തിസാന്ദ്രമായ പ്രദേശങ്ങളാണ് ദമ്പതികൾ തിരഞ്ഞെടുത്തിരിക്കുന്നത്. ബുദ്ധന്റെ മണ്ണായ നേപ്പാളിലേക്കാണ് വിവാഹശേഷം ദമ്പതികൾ ആദ്യ വിദേശയാത്ര നടത്തിയിരിക്കുന്നത്. ദാമ്പത്യ ജീവിതത്തിന്റെ തുടക്കം, മാനസിക വിശുദ്ധിയുടെയും, വിശ്വാസ സമർപ്പണത്തിന്റെതും കൂടി ആക്കുകയാണ് ദമ്പതികൾ.
നേപ്പാളിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെക്കുന്നത് ഇരുവരും തുടരുന്നു. “നമ്മുടെ ഏറ്റവും സൗഹൃദവും സന്തോഷകരവുമായ അയൽപക്കമായ ബുദ്ധന്റെ നാടായ നേപ്പാളിൽ ഞങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തി കൊണ്ട് ഞങ്ങൾ ഞങ്ങളുടെ ആദ്യത്തെ അന്താരാഷ്ട്ര യാത്ര ആരംഭിച്ചു. മലയാളികളുടെ സ്വന്തം അക്കുസോട്ടോയുടെയും ഉണ്ണിക്കുട്ടന്റെയും കുട്ടിമാമയുടെയും ഡോൾമ അമ്മായിയുടെയും നാട്,” ചിത്രങ്ങൾ പങ്കുവെച്ചതിനൊപ്പം ജിപി കുറിച്ചു.
“കുട്ടിമാമ ഞങ്ങൾ ശരിക്കും ഞെട്ടിമാമ,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇതൊരു മനോഹരമായ ലോകമാണ് എന്ന് നേപ്പാളിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് ഗോപികയും കുറിച്ചു. വിവാഹശേഷം ഇരുവരും ഒന്നിച്ച് നടത്തുന്ന ആദ്യ വിദേശയാത്രയായതിനാൽ തന്നെ, ഇത് ഇരുവരുടെയും ജീവിതത്തിലെ മറക്കാനാകാത്ത ഒരു നിമിഷമായി മാറിക്കൊണ്ടിരിക്കുകയാണ്. ആരാധകർ അവരുടെ ആശംസകളും സന്തോഷവും പങ്കുവെക്കുന്നത് തുടരുന്നു.