Gopika Anil surprise encounter with Mohanlal Before Her Big Day

ബാലേട്ടന്റെ മകളെ അനുഗ്രഹിച്ച് ലാലേട്ടൻ!! ഇത് ജീപി ഗോപികക്ക് നൽകിയ വിവാഹ സമ്മാനം

Gopika Anil surprise encounter with Mohanlal: മലയാള സിനിമ – ടെലിവിഷൻ രംഗത്തെ താരങ്ങളെ കൊണ്ട് സമ്പന്നമായിരുന്നു ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹം. ഇരുവരും ടെലിവിഷനിലൂടെ ജനപ്രീതി നേടിയവരാണ്. ടെലിവിഷൻ അവതാരകനായി ജനശ്രദ്ധ നേടിയ ഗോവിന്ദ് പത്മസൂര്യ, ഇന്ന് വ്യത്യസ്ത ഭാഷകളിൽ

സിനിമയിൽ സജീവമായിരിക്കുന്നു. അതേസമയം, ബാലതാരമായി സിനിമയിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച ഗോപിക അനിൽ, ഇപ്പോൾ ടെലിവിഷൻ സീരിയൽ രംഗത്ത് സജീവമാണ്. 2003-ൽ പുറത്തിറങ്ങിയ വിഎം വിനു സംവിധാനം ചെയ്ത ‘ബാലേട്ടൻ’ എന്ന ചിത്രത്തിൽ ഗോപികയും സഹോദരി കീർത്തനയും ബാലതാരങ്ങളായി അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ, മോഹൻലാൽ അവതരിപ്പിച്ച ബാലേട്ടൻ എന്ന കഥാപാത്രത്തിന്റെ

Gopika Anil surprise encounter with Mohanlal Before Her Big Day

മക്കളായ വിദ്യയും ആര്യയും ആയിയാണ് ഗോപികയും കീർത്തനയും അഭിനയിച്ചത്. വിവാഹം അടുത്ത വേളയിൽ, തനിക്ക് ഒരിക്കൽക്കൂടി മോഹൻലാലിനെ കാണണം എന്ന ആഗ്രഹം ഗോപിക ജീപിയോട് പങ്കുവെക്കുകയുണ്ടായി. വിവാഹത്തിന് മോഹൻലാലിനെ അതിഥിയായി കൊണ്ടുവന്ന്, ഗോപികക്ക് സർപ്രൈസ് നൽകാനായിരുന്നു ആദ്യം ജീപി ചിന്തിച്ചത്. എന്നാൽ, ഇക്കാര്യം മോഹൻലാലുമായി പങ്കുവെച്ചപ്പോൾ

അദ്ദേഹം വിവാഹം നടക്കുന്ന സമയത്ത്, ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വിദേശത്ത് ആയിരിക്കും എന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ജീപി, ഗോപികയെയും കുടുംബത്തെയും കൂട്ടി മോഹൻലാലിനെ സന്ദർശിച്ചു. മോഹൻലാൽ ഗോപികയെ അനുഗ്രഹിക്കുകയും, ജീപിക്കും ഗോപികക്കും കുടുംബത്തിനും ഒപ്പം ചിത്രങ്ങൾ എടുക്കാൻ സമയം നൽകുകയും ചെയ്തു. മോഹൻലാലിന് വിവാഹത്തിന് പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും, ഈ കണ്ടുമുട്ടൽ ഗോപികക്ക് തികച്ചും സർപ്രൈസായി.