ഗോപികക്കും ഗോവിന്ദ് പത്മസൂര്യക്കും ഇന്ന് മംഗല്ല്യം!! രാജകീയ പ്രൗഢിയോടെ കിടിലൻ ആഘോഷം
Gopika Anil Govind Padmasoorya pre wedding video: സിനിമാ – സീരിയല്‍ പ്രേമികളെല്ലാം ഒരുപോലെ ഞെട്ടിയ ഒരു വിവാഹ നിശ്ചയമായിരുന്നു ഗോവിന്ദ് പദ്മസൂര്യയുടെയും നടി ഗോപിക അനിലിന്റെയും. വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം കുറേക്കാലും ഇരുവരുടെയും വിശേഷങ്ങള്‍ തന്നെയായിരുന്നു സോഷ്യല്‍ മീഡിയ നിറയെ.
പിന്നീട് കുറേക്കാലമായി കല്യാണത്തിന്റെ അപ്‌ഡേഷന്‍ ഒന്നും തന്നെ കേട്ടിരുന്നില്ല. എന്താണ് സംഭവം എന്ന് അന്ന് ആരാധകർ തിരക്കി. എന്നാൽ ആ സമയം ഗോപിക സാന്ത്വനം സീരിയലിന്റെ തിരക്കുകളിലായിരുന്നു എന്ന് പിന്നീട് അറിഞ്ഞു. കഴിഞ്ഞ ഒരാഴ്ച മുന്നേയാണ് ഇരുവരുടെയും വിവാഹ തീയതി വെളിപ്പെടുത്തിയത്. 28 ജനുവരി 2024 ആണ് ആ ദിവസം. കഴിഞ്ഞ ദിവസം ജിപി തന്റെ ഔദ്യോഗിക പേജിലൂടെയും മെഹന്ദി ചടങ്ങുകളുടെ ദൃശ്യങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു.
ഗോപികയാണെങ്കിൽ തന്റെ ബ്രൈഡഡ് ടു ബി ചടങ്ങുകളുടെ ദൃശ്യങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഇരുവരുടെയും വിവാഹ വിശേഷങ്ങൾക്ക് പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാൽ എല്ലാ വിവാഹ വിശേഷങ്ങളും വളരെ അപ്ഡേറ്റ് ആയി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹത്തോട് അനുബന്ധിച്ചുള്ള മറ്റൊരു ദൃശ്യമാണ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ തേടിയെത്തുന്നത്. ജിപിയുടെ കൈപിടിച്ച് രാജകീയ
പ്രൗഢിയോടെ തന്നെ വേദിയിലേക്ക് കടന്നുവരുന്ന ഗോപികയാണ് വീഡിയോയിൽ ഉള്ളത്. വൈറ്റും ബ്ലൂവും ചേർന്ന തരത്തിലുള്ള ഗൗൺ ആണ് ഗോപിക ധരിച്ചിരിക്കുന്നത്. വളരെ മനോഹരമായി തന്നെ ഗോപിക അണിഞ്ഞൊരുങ്ങിയിരിക്കുന്നു. വിവാഹ വേദിയിലേക്ക് കടന്നു വരുമ്പോൾ മുഖത്ത് ചെറിയ ടെൻഷൻ ഉണ്ടെങ്കിലും അതെല്ലാം താരം മറിച്ചു വെച്ചുകൊണ്ടാണ് കടന്നുവരുന്നത്. ജിപ്പിയുടെ കൈപിടിച്ച് വട്ടം ചുറ്റി ഡാൻസ് ചെയ്യുന്നതും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.