Gopika Anil Govind Padmasoorya marriage date unveiled

ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യവും വിവാഹിതരാവുന്നു!! കല്ല്യാണ തിയ്യതി പ്രഖ്യാപിച്ച് താരങ്ങൾ

Gopika Anil Govind Padmasoorya marriage date unveiled: ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘സാന്ത്വനം’ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗോപിക അനിൽ. ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയുമായുള്ള ഗോപികയുടെ വിവാഹ നിശ്ചയ വിശേഷങ്ങൾ ഇരുവരെയും ഇഷ്ടപ്പെടുന്നവരെ ഏറെ സന്തോഷിപ്പിച്ച ഒന്നായിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലാണ് താരങ്ങളുടെ വിവാഹ നിശ്ചയം നടന്നത്. മാധ്യമങ്ങൾക്ക് നേരത്തെ യാതൊരു സൂചനയും നൽകാത്തതിനാൽ തന്നെ, താരങ്ങളുടെ വിവാഹ നിശ്ചയ വിശേഷങ്ങൾ എല്ലാവർക്കും ഒരു സർപ്രൈസ് തന്നെയായിരുന്നു. ശേഷം, വിവാഹ തീയതി അറിയാനായിരുന്നു ആരാധകരുടെ കാത്തിരിപ്പ്. ഇപ്പോൾ, ഇക്കാര്യത്തിൽ താരങ്ങൾ ഒരു തീരുമാനം എടുത്തിരിക്കുന്നു.

Gopika Anil Govind Padmasoorya marriage date unveiled

ഗോവിന്ദ് പത്മസൂര്യ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ, അവരുടെ വിവാഹ തീയതി ഉറപ്പിച്ചതായും, അത് പ്രേക്ഷകരോട് പങ്കുവെക്കുകയും ചെയ്തു. ജനുവരി 28-നാണ് ഗോപിക അനിലിന്റെയും ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹം തീരുമാനിച്ചിരിക്കുന്നത്. ഇരുവരും അവരവരുടെ കുടുംബവും ഇപ്പോൾ വിവാഹത്തിന്റെ തിരക്കുകളിൽ ഏർപ്പെട്ടിരിക്കുന്നു.

വിവാഹത്തിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഷോപ്പിംഗും മറ്റും ഇതിനോടകം ആരംഭിച്ചിരിക്കുന്നു എന്ന് താരങ്ങൾ അറിയിച്ചു. വിവാഹ തീയതി പുറത്തുവിട്ടത്, ഇരുവരുടെയും ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷവും കാത്തിരിപ്പും നൽകുന്നതാണ്. തങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് താരങ്ങളുടെ, വിവാഹവും അതിന് മുന്നേയുള്ള ഒരുക്കങ്ങളും എല്ലാം കാണാനുള്ള ആവേശത്തിലും ആകാംക്ഷയിലുമാണ് ആരാധകർ.