എന്താണ് അടുത്ത പരിപാടി? വിവാഹ ശേഷം ജീപിയുടെയും ഗോപികയുടെയും ആദ്യ പ്രതികരണം
Gopika Anil and Govind Padmasoorya response after marriage: ഗോപികയുടെയും ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹ വിശേഷങ്ങൾ ഇന്ന് ഇരുവരുടെയും ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷകരവും ആനന്ദകരവുമായിരുന്നു. തൃശ്ശൂരിൽ വെച്ചാണ് വിവാഹം നടന്നത്. ഇപ്പോൾ, വിവാഹശേഷം നവ ദമ്പതികൾ ആദ്യ പ്രതികരണം നടത്തിയിരിക്കുന്നു.
ആരാധകർ എല്ലാവരും, തങ്ങളുടെ എൻഗേജ്മെന്റ് മുതൽ എല്ലാം സ്വന്തം വീട്ടിലെ കല്യാണം പോലെ കണ്ടതിന് ഗോവിന്ദ് പത്മസൂര്യ ആദ്യം തന്നെ നന്ദി പറഞ്ഞു. തിരക്കുകൾക്ക് ഇടയിൽ നിന്ന് വിവാഹത്തിന് എത്തിച്ചേർന്ന സെലിബ്രിറ്റി സുഹൃത്തുക്കൾക്കും ജീപി നന്ദി വാചകങ്ങൾ പങ്കുവെച്ചു. അതേസമയം, ക്ഷണിച്ച എല്ലാവർക്കും വിവാഹത്തിന് എത്തിച്ചേരാൻ സാധിക്കാതിരുന്ന സാഹചര്യവും ജീപി പങ്കുവെച്ചു.
ക്ഷണിച്ച ഒരുപാട് ആളുകൾ വന്നെങ്കിലും, ചിലർക്ക് എത്തിച്ചേരാൻ സാധിച്ചില്ല എന്ന് ജീപി പറഞ്ഞു. കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരെല്ലാം തങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്തതിന്റെ കാരണം അറിയിക്കുകയും, മെസ്സേജ് അയച്ചിരുന്നു എന്നും ജീപി പറഞ്ഞു. ഗോപികയുടെയും തന്റെയും ആരാധകർക്കും ജീപി നന്ദി പറഞ്ഞു. അതേസമയം, വിവാഹത്തിന്റെ ഒരുക്കങ്ങൾ തന്നെ
ക്ഷീണിതനാക്കി എന്ന് ജീപി പങ്കുവെച്ചു. അന്നേരം വളരെ ആവേശമായിരുന്നു എന്നും, എന്നാൽ ഇപ്പോൾ ക്ഷീണം അനുഭവപ്പെടുന്നു എന്നും ജീപി പറഞ്ഞപ്പോൾ, ഗോപിക മൂന്ന് ദിവസമായി ഉറങ്ങിയിട്ട് പോലും ഇല്ല എന്ന് കൂട്ടിച്ചേർത്തു. “ഞങ്ങൾ വളരെ സന്തുഷ്ടരാണ്,” എന്ന വാചകത്തോടെയാണ് ഗോവിന്ദ് പത്മസൂര്യ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. ഇരുവരുടെയും വിവാഹം, മലയാള വിനോദ ലോകത്ത് സന്തോഷം ജനിപ്പിച്ചു.