Geetha Govindam entry to Santhwanam serial promo

സാന്ത്വനം വീട്ടിലെ സന്തോഷ വാർത്ത ഗീത ഗോവിന്ദത്തെ അറിയിച്ച് ശിവാജ്ഞലിമാർ

Geetha Govindam entry to Santhwanam serial promo

Geetha Govindam entry to Santhwanam serial promo : കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിന്റെ കഥാഗതിയിൽ വീണ്ടും മാറ്റങ്ങൾ സംഭവിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ്, പ്രേക്ഷകർക്ക് സർപ്രൈസ് സമ്മാനിച്ചുകൊണ്ട് സാന്ത്വനത്തിന്റെ കഥാപാശ്ചാത്തലം 5 വർഷം മുന്നോട്ട് പോയത്. ഇപ്പോൾ, കുടുംബ പ്രേക്ഷകരെ

സംബന്ധിച്ചിടത്തോളം മറ്റൊരു കിടിലൻ സർപ്രൈസ് ആണ് പുതിയ പ്രൊമോയിൽ സാന്ത്വനം പുറത്തുവിട്ടിരിക്കുന്നത്. സാന്ത്വനം പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ ശിവനും അഞ്ജലിയും ഇപ്പോൾ അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ അനുഭവിക്കുകയാണ്. വിവാഹത്തിന് ശേഷം വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ, അവരുടെ കുഞ്ഞ് പിറക്കാൻ പോവുകയാണ്. പ്രേക്ഷകർക്ക് ലഭിച്ച ഈ സന്തോഷ വേളയ്ക്ക് ഇടയിൽ,

ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണം ചെയ്യുന്ന മറ്റൊരു ജനപ്രിയ പരമ്പരയായ ‘ഗീത ഗോവിന്ദം’ത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ സാന്ത്വനത്തിൽ എത്തുകയാണ്. ‘കഥാഗതയിൽ അപ്രതീക്ഷിത വഴിത്തിരിവുകളുമായി സാന്ത്വനവും ഗീതാഗോവിന്ദവും’ എന്ന തലക്കെട്ടോട് കൂടിയാണ് പുതിയ പ്രോമോ പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ, തനിക്ക് കുഞ്ഞ് പിറക്കാൻ പോകുന്ന സന്തോഷ വാർത്ത അഞ്ജലി, ഗീതാഞ്ജലിയെ വിളിച്ചു പറയുന്നതായി കാണാം.

Geetha Govindam entry to Santhwanam serial promo

അതോടൊപ്പം, ഈ സന്തോഷ വാർത്ത ശിവൻ ഗോവിന്ദ് മാധവിനെയും വിളിച്ചു പറയുന്നു. കഥാഗതിയിൽ സംഭവിക്കാൻ പോകുന്ന മാറ്റത്തിന്റെ സൂചന നൽകുന്ന പ്രൊമോ, പ്രേക്ഷകർക്ക് ആകാംക്ഷ സമ്മാനിച്ചിരിക്കുകയാണ്. വരും എപ്പിസോഡുകളിൽ എന്താണ് ഈ പുതിയ വഴിത്തിരിവ് എന്നും, എങ്ങനെയായിരിക്കും കഥയുടെ സഞ്ചാരം എന്നും പ്രേക്ഷകൻ കാണാൻ കാത്തിരിക്കുകയാണ്. 

Read Also: ഇത് നാലാമത്തെ കല്യാണമാ, ശ്രീജിത്ത് വിജയ് പങ്കുവെച്ച വിശേഷം കേട്ട് ഞെട്ടി ആരാധകർ

Geetha Govindam entry to Santhwanam serial promo