സഞ്ജു സാംസൺ ലീഡർഷിപ്പിലേക്ക്!! ഹർദിക് പാണ്ഡ്യ പുറത്ത്, പരിശീലകൻ ഗംഭീർ മാറ്റങ്ങൾ
ജൂലൈ 27-ന് ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനായുള്ള ഇന്ത്യൻ ടീം സെലക്ഷൻ വൈകുകയാണ്. ഗൗതം ഗംഭീർ ഇന്ത്യയുടെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റതിനുശേഷം ഉള്ള ആദ്യ പരമ്പര ആയതിനാൽ തന്നെ, ടീമിൽ അദ്ദേഹം വരുത്തുന്ന മാറ്റങ്ങൾ കാണാൻ ആരാധകർ അകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചില കാര്യങ്ങളിൽ ഗംഭീർ എടുക്കുന്ന കർശനമായ നിലപാടുകൾ
ടീം തിരഞ്ഞെടുപ്പ് വൈകിക്കാൻ കാരണമാകുന്നു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കളിക്കാർക്ക് ആവശ്യമായ വിശ്രമം ടീം മാനേജ്മെന്റ് നൽകുമെന്നും, എന്നാൽ ചില ഫോർമാറ്റുകളിൽ മാത്രമേ താൻ കളിക്കൂ എന്ന നിലപാട് എടുക്കുന്ന കളിക്കാരെ തനിക്ക് ഇഷ്ടമല്ല എന്നും പരിശീലകനായി സ്ഥാനമേറ്റതിനുശേഷം ഗംഭീർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആകും എന്ന് പ്രതീക്ഷിച്ചിരുന്ന
ഹാർദിക് പാണ്ഡ്യയെ ഇപ്പോൾ മാറ്റാനാണ് ഗംഭീർ തീരുമാനിച്ചിരിക്കുന്നത്. തനിക്ക് വ്യക്തിപരമായ കാരണങ്ങളാൽ വിശ്രമം ആവശ്യമാണെന്ന് ഹാർദിക് ബിസിസിഐയെ അറിയിച്ചതോടെയാണ് ഈ നീക്കം. ഏകദിന പരമ്പരയിൽ വിശ്രമം നൽകാനാണ് ഹാർദിക് ആവശ്യപ്പെട്ടതെങ്കിലും, അദ്ദേഹത്തെ ടി20 പരമ്പരയിലും ഉൾപ്പെടുത്തേണ്ട എന്നാണ് ഗംഭീറിന്റെ തീരുമാനം. ഇതോടെ ഇന്ത്യൻ ടീമിന്റെ ടി20 ക്യാപ്റ്റൻസി സൂര്യകുമാർ യാദവിൽ വന്നുചേർന്നിരിക്കുകയാണ്. സൂര്യകുമാർ യാദവ് ക്യാപ്റ്റൻ ആകുന്നതിൽ
മുൻ ടി20 ക്യാപ്റ്റൻ രോഹിത് ശർമയും താൽപര്യം പ്രകടിപ്പിച്ചതിനാൽ, ഇന്ത്യൻ സെലക്ടർമാർ ഇക്കാര്യം ഉറപ്പാക്കും എന്നാണ് കരുതപ്പെടുന്നത്. ഇതോടെ, ടി20 ലോകകപ്പിൽ രോഹിത്തിന്റെ ഡെപ്യൂട്ടി ആയിരുന്ന ഹാർദിക്കിന് പകരം ശ്രീലങ്കൻ പര്യടനത്തിൽ, ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി സഞ്ജു സാംസണെ ചുമതലപ്പെടുത്താനാണ് ഗംഭീർ ആഗ്രഹിക്കുന്നത് എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. Gambhir replaces Hardik Pandya, Suryakumar Yadav to captain Sanju Samson
fpm_start( "true" );