Fans celebrates Nivin Pauly birthday with charity in childrens home

നിവിൻ പോളിയുടെ ജന്മദിനം ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് അന്നം ഒരുക്കി ആഘോഷിച്ച് മലപ്പുറത്തെ ആരാധക കൂട്ടം

Nivin Pauly Birthday. Nivin Pauly Fans.

Fans celebrates Nivin Pauly birthday with charity in childrens home : മലയാള സിനിമ ലോകത്തെ ഏറെ ജനപ്രീതിയുള്ള യുവ നടനായ നിവിൻ പോളി ഇന്ന് (ഒക്ടോബർ 11) തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. സിനിമ ലോകത്തെ സഹപ്രവർത്തകരും, ആരാധകരും നിവിൻ പോളിക്ക് ജന്മദിന ആശംസകൾ അറിയിച്ച് സോഷ്യൽ മീഡിയയിൽ സജീവമാകുന്നു.

അതേസമയം, നിവിൻ പോളി മലപ്പുറം ജില്ല ഫാൻസ് അസോസിയേഷൻ, തങ്ങളുടെ ഇഷ്ട താരത്തിന്റെ ജന്മദിനം വ്യത്യസ്തമായ രീതിയിൽ ആണ് ആഘോഷിച്ചത്. സമൂഹത്തിന് മാതൃകയാക്കാവുന്ന രീതിയിൽ ഒരു നന്മനിറഞ്ഞ പ്രവൃത്തിയിലൂടെയാണ് ആരാധകർ നിവിൻ പോളിയുടെ ജന്മദിനം ആഘോഷിച്ചത്. മലപ്പുറം ജില്ലയിലെ തവനൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ചിൽഡ്രൻസ് ഹോമിൽ ആണ് ആരാധകർ നിവിൻ പോളിയുടെ ജന്മദിനം ആഘോഷിച്ചത്.

Fans celebrates Nivin Pauly birthday with charity in childrens home

തവനൂർ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് ഒരുനേരത്തെ ആഹാരം നിവിൻ പോളി മലപ്പുറം ജില്ല ഫാൻസ് വിതരണം ചെയ്തു. “ചാരിറ്റി നമ്മുടെ ഉത്തരവാദിത്വമാണ്,” എന്ന തലക്കെട്ട് ഉയർത്തിപ്പിടിച്ചുകൊണ്ടാണ് നിവിൻ പോളി ആരാധകർ തങ്ങളുടെ ഇഷ്ട കാലത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി ഇത്തരമൊരു പരിപാടി തിരഞ്ഞെടുത്തത്.

ആരാധകർ കേക്ക് മുറിച്ചും മറ്റും നിവിൻ പോളിയുടെ ജന്മദിനം ആഘോഷിച്ചു. അതേസമയം, നിവിൻ പോളിയിൽ നിന്ന് അദ്ദേഹത്തിന്റെ അടുത്ത പ്രൊജക്ടുകളുടെ പ്രഖ്യാപനം അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. നേരത്തെ പ്രഖ്യാപിച്ച ഡിജോ ജോസ് ആന്റണി ചിത്രം ഉൾപ്പെടെയുള്ളവയുടെ അപ്ഡേറ്റുകൾ അറിയുന്നതിനും  ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Read Also: നായകനായി എത്തിയ സിനിമകൾ എല്ലാം സൂപ്പർഹിറ്റ്!! ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഈ ആക്ഷൻ സ്റ്റാർ ആരാണെന്ന് മനസ്സിലായോ

Fans celebrates Nivin Pauly birthday with charity in childrens home