Egg Roll Evening Snack Recipe

കിടിലൻ രുചിയിൽ എഗ്ഗ് റോൾ തയ്യാറാക്കാം

പലഹാര സമയത്ത് സ്ഥിരമായ രുചികൾ മാറ്റി, വീട്ടിലെ ലളിതമായ ചേരുവകൾ കൊണ്ട് രുചികരമായ ഒരു എഗ്ഗ് റോൾ തയ്യാറാക്കാം. ആദ്യം ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച്, അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. പിന്നെ സവാള, കുരുമുളക്, മഞ്ഞൾപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റി, പുഴുങ്ങി പൊടിച്ച ഉരുളക്കിഴങ്ങ് കൂടി ചേർത്ത് മിക്സ് ചെയ്യുക.

ഇനി റോളിനായി മാവ് തയ്യാറാക്കാം. രണ്ട് മുട്ടയും കോൺഫ്ലോറും ചേർത്ത് അടിച്ചെടുക്കുക. ബ്രഡ് ക്രംസ് പൊടിച്ച് മാറ്റി വയ്ക്കുക. വേവിച്ച മുട്ട നാല് കഷണങ്ങളാക്കി വെച്ച്, ഉരുളക്കിഴങ്ങ് മിശ്രിതം പരത്തി അതിനുള്ളിൽ മുട്ടയിടുക. നീളത്തിൽ പരത്തി ബ്രഡ് ക്രംസും മാവും പുരട്ടി ഡീപ് ഫ്രൈ ചെയ്താൽ റോൾ തയ്യാറാകും.

ഈ എഗ്ഗ് റോൾ പലഹാര സമയത്ത് പുതിയ രുചിയായി അവതരിപ്പിക്കാം. രുചിയും ഘനവും കൂടിയ ഈ വിഭവം കുട്ടികൾക്കും വല്യർക്കും ഇഷ്ടമാകും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Egg Roll Evening Snack Recipe: Looking for a tasty and unique evening snack? Try this flavorful egg roll made with simple ingredients! Start by sautéing ginger, garlic, green chilies, and onions in oil, then add spices like turmeric, pepper, and garam masala. Mix in boiled and mashed potatoes for the filling. For the outer layer, prepare a batter with eggs and cornflour, dip boiled egg pieces in it, coat with breadcrumbs, and deep-fry until crispy.