പന്ത്രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച് ദുൽഖർ സൽമാൻ
Dulquer Salmaan and wife Amaal mark their 12th wedding anniversary: തെന്നിന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ വളരെയധികം ആരാധകരുള്ള യുവ നടനാണ് ദുൽഖർ സൽമാൻ. തന്റെ സിനിമ വിശേഷങ്ങൾക്ക് ഒപ്പം തന്നെ, വ്യക്തി ജീവിത വിശേഷവും ദുൽഖർ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ, തന്റെ വിവാഹ വാർഷിക വിശേഷം പങ്കുവെച്ചിരിക്കുകയാണ് ദുൽഖർ.
ഭാര്യ അമാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ്, തന്റെ പ്രിയതമക്ക് ദുൽഖർ 12-ാം വിവാഹ വാർഷിക ആശംസകൾ നേർന്നത്. “12 വർഷവും കഴിഞ്ഞ് നമ്മൾ എണ്ണുന്നു! തിരിഞ്ഞുനോക്കുമ്പോൾ ഒരു വലിയ സംഖ്യയാണെന്ന് തോന്നുന്നു. എന്നാൽ യഥാർത്ഥത്തിൽ നമ്മൾ ജീവിതം നയിക്കുമ്പോൾ വർഷങ്ങൾ പറന്നു കൊണ്ടിരിക്കുകയാണ്,” ദുൽഖർ സൽമാൻ തന്റെ വാക്കുകൾ തുടർന്നു.
“എല്ലാ വർഷവും ഈ സമയത്താണ് ഞാൻ വർഷം അളന്നു നോക്കുന്നത്. എല്ലാ ഉയർച്ചയും താഴ്ചയും ജയവും തോൽവിയും. എല്ലാവർഷവും നീ എന്റെ ശക്തിയായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. എന്തുതന്നെയായാലും, നീ ശാന്തയായിരിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നു. ഒന്നും വളരെ വലുത് വളരെ ചെറുതോ അല്ല,” ദുൽഖർ കുറിച്ചു.
“ഹാപ്പി ആനിവേഴ്സറി ബേബി. എന്റെ ശാന്തതയ്ക്കും എന്റെ എല്ലാം ആയതിനും നന്ദി. എന്റെ കരുത്തും എന്റെ നങ്കൂരവും,” ദുൽഖർ കൂട്ടിച്ചേർത്തു. ദുൽഖർ സൽമാന്റെ ആരാധകരും, സാമന്ത, ഷെയിൻ നിഗം, ഷെബിൻ ബെൻസൺ, സഞ്ജയ് കപൂർ, ഗ്രഗറി, രമേശ് പിഷാരടി, ടോവിനോ തോമസ്, നസ്രിയ തുടങ്ങി സിനിമ രംഗത്തെ നിരവധി സഹപ്രവർത്തകരും സുഹൃത്തുക്കളും ദുൽഖറിനും അമാലിനും വിവാഹ വാർഷിക ആശംസകൾ നേർന്നു.
Read Also: സജിനും ഷഫ്‌നയും ഒന്നായി ഇന്നേക്ക് ഒരു പതിറ്റാണ്ട്, പ്രിയതമനെ കുറിച്ച് ഷഫ്‌നയുടെ വാക്കുകൾ