Divya S Iyer son enjoy actor Jayaram chendamelam

ജയറാം മാമയുടെ ചെണ്ടമേളം കേട്ടാസ്വദിക്കാനായി എത്തിയ കുഞ്ഞാരാധകനെ പരിചയപ്പെടുത്തി കളക്ടറമ്മ

Divya S Iyer son enjoy actor Jayaram chendamelam

Divya S Iyer son enjoy actor Jayaram chendamelam: മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് ജയറാം. 1980 കാലഘട്ടം മുതൽ സിനിമ ലോകത്തെ സജീവസാന്നിധ്യമാണ് ഇദ്ദേഹം. അഭിനയ മേഖലയിൽ സജീവമായിട്ടും താൻ വന്ന വഴി മറക്കാതെ ഇന്നും താൻ ഇഷ്ടപ്പെടുന്ന പല മേഖലകളിലും ഇദ്ദേഹം സജീവമായി തുടരുന്നു. അതിലൊന്നാണ് ചെണ്ടമേളം.

ചെണ്ട വിദ്വാൻ, ആനപ്രേമി എന്ന പേരുകളിൽ ജയറാമിനെ ആരാധകർ വിശേഷിപ്പിക്കാറുണ്ട്. ഇപ്പോൾ ഇതാ പത്തനംതിട്ട ജില്ലാ കളക്ടർ ആയ ദിവ്യാ എസ് അയ്യരും മകനും ജയറാമിനൊപ്പം നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. സോഷ്യൽ മീഡിയയിൽ ഫാൻസ്‌ ഉള്ള കളക്ടർ ആണ് ദിവ്യ. ദിവ്യ – ശബരീനാഥ് ദമ്പതികളുടെ മകനെ എടുത്തുനിൽക്കുന്ന ജയറാമിന്റെ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

“ജയറാം മാമയുടെ ചെണ്ടമേളം കേട്ടാസ്വദിക്കാനായി എത്തിയ കുഞ്ഞാരാധകൻ,” എന്ന അടിക്കുറിപ്പോടെയാണ് ദിവ്യ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. മകനോടൊപ്പം സമയം ചിലവഴിക്കുന്ന ദിവ്യ എസ് അയ്യരുടെ ചിത്രങ്ങളും വീഡിയോകളും ഇതിനുമുമ്പും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

ഏറ്റവും ഒടുവിലായി ഇറങ്ങിയ ജയറാമിന്റെ ചിത്രമാണ് എബ്രഹാം ഓസ്ലർ. ഈ ചിത്രം തീയേറ്ററുകളിൽ വൻ കളക്ഷനാണ് നേടിയത്. ഈ ചിത്രത്തിൽ പ്രധാന വേഷത്തെ മമ്മൂട്ടിയും അവതരിപ്പിച്ചിരുന്നു. സിനിമ താരമായിരുന്ന പാർവതിയാണ് ജയറാമിന്റെ ഭാര്യ. 80 കളിൽ പാർവതിയും സിനിമാലോകത്ത് സജീവ സാന്നിധ്യമായിരുന്നു. ജയറാമിന്റെതും പാർവതിയുടെയും പ്രണയ വിവാഹമാണ്. ഇവർക്ക് രണ്ടു മക്കളാണ് മാളവികയും കാളിദാസും.