Dileep visits Sabarimala

മകരവിളക്ക് ദർശനത്തിനത്തിനായി നടൻ ദിലീപ് സന്നിധാനത്ത്!! അയ്യനെ തൊഴുത് ജനപ്രിയ നായകൻ

Dileep visits Sabarimala

Dileep visits Sabarimala: വിശ്വാസികളായ നിരവധി സിനിമ അഭിനേതാക്കളാണ് കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ സന്നിധാനത്ത് ദർശനം നടത്തിയത്. ഇപ്പോൾ, നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രിയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ വർഷവും ജനപ്രിയ നടൻ ദിലീപ് ശബരിമലയിൽ

ദർശനം നടത്തിയിരുന്നു. കഴിഞ്ഞ വർഷം രണ്ട് തവണയാണ് ദിലീപ് ശബരിമലയിൽ എത്തിയത്. ആദ്യം ഏപ്രിൽ മാസത്തിലും, പിന്നീട് നവംബറിലും ദിലീപ് ശബരിമലയിൽ ദർശനം നടത്തിയിരുന്നു. ഇപ്പോൾ, വീണ്ടും അയ്യനെ കണ്ട് തൊടുന്നതിനായി ദിലീപ് മല ചവിട്ടി എത്തിയിരിക്കുകയാണ്. ദിലീപിനെ കൂടാതെ, നടി നയൻതാരയുടെ

ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവനും ഞായറാഴ്ച ശബരിമലയിൽ എത്തി. രാത്രി 10 മണിയോടെയാണ് ഇരുവരും (ദിലീപ്, വിഗ്നേഷ് ശിവൻ) സന്നിധാനത്ത് ദർശനം നടത്തിയത്. അതേസമയം, ഇന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. ശബരിമലയിൽ ഇന്ന് ഭക്തർ മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായിരിക്കുകയാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇന്ന് വിശേഷപ്പെട്ട ഒരു ദിവസമാണ്.

ദിലീപിന്റെ സിനിമാ വിശേഷങ്ങളിലേക്ക് വന്നാൽ, അരുൺ ഗോപി സംവിധാനം ചെയ്ത ‘ബാന്ദ്ര’യാണ് ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ‘ഉടൽ’ എന്ന് ചിത്രത്തിന്റെ സംവിധായകനായ രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ‘തങ്കമണി’യാണ് ദിലീപിന്റെ ഏറ്റവും പുതിയ പ്രോജക്ട്. സിദ്ദിഖ്, മനോജ്‌ കെ ജയൻ, ഷൈൻ ടോം ചാക്കോ, പ്രാണിത സുഭാഷ്, നീത പിള്ള, സുദേവ് നായർ, അജ്മൽ അമീർ, മാളവിക മേനോൻ, മേജർ രവി തുടങ്ങി വലിയ ഒരു താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.