Dileep on memory of actor Innocent

ഹൃദയത്തിൽ എന്നും പൂത്തു നിൽക്കുന്ന ഓർമ്മകൾ!! ഇന്നച്ചന്റെ ഓർമ്മ ദിനത്തിൽ ദിലീപ്

Dileep on memory of actor Innocent: തൃശ്ശൂർ ശൈലിയിലുള്ള സംഭാഷണം കൊണ്ട് മലയാളികൾക്ക് ഒരായുസ്സ് മുഴുവൻ ഓർത്തു പൊട്ടിച്ചിരിക്കാനുള്ള വക നൽകി ഈ ലോകത്തോട് വിട പറഞ്ഞ താരമാണ് ഇന്നസെൻറ്. ഒരു വർഷം മുൻപ് ആരോഗ്യപ്രശ്നങ്ങൾ കാരണം മലയാള സിനിമയിൽ നിന്ന് അരങ്ങൊഴിഞ്ഞ ഈ കലാകാരന് ഇന്നും മലയാളികളുടെ മനസ്സിൽ ഇടമുണ്ട്.

ഏത് കഥാപാത്രം ലഭിച്ചാലും അതിനെയൊക്കെ സസൂക്ഷ്മം നിരീക്ഷിച്ച് 100% നീതിപുലർത്തി തന്നെയായിരുന്നു അദ്ദേഹം സ്‌ക്രീനിൽ എത്തിച്ചിരുന്നത്. മലയാള താര സംഘടനയായ അമ്മയുടെ പ്രസിഡണ്ടായി അദ്ദേഹം ദീർഘകാലം സേവനമനുഷ്ഠിച്ചു. മനസ്സിനെയും ശരീരത്തെയും തളർത്തുന്ന അർബുദരോഗം പിടിപെട്ടപ്പോൾ അതിനെയും നിറഞ്ഞ പുഞ്ചിരിയോടെയാണ് അദ്ദേഹം നേരിട്ടത്. തന്നിലൂടെ മറ്റുള്ളവർക്ക് മാതൃക കാണിക്കുക എന്ന ലക്ഷ്യത്തിൽ അർബുദത്തെ പ്രതിരോധിക്കുവാനുള്ള നിരവധി മാർഗ്ഗങ്ങൾ അദ്ദേഹം ആളുകളിലേക്ക് എത്തിച്ചു.

Dileep on memory of actor Innocent

‘ക്യാൻസർ വാർഡിലെ ചിരി’ എന്ന അദ്ദേഹത്തിൻറെ ആത്മകഥ പോലും മറ്റുള്ളവർക്ക് രോഗത്തെ പൊരുതി ജയിക്കുവാനുള്ള പ്രചോദനമായി മാറുകയും ചെയ്തിരുന്നു. 2023 മാർച്ച് 26 ആം തീയതിയാണ് പ്രിയതാരം മലയാള സിനിമയോടും സിനിമ പ്രേമികളോടും വിടപറഞ്ഞ് ഈ ലോകത്ത് നിന്ന് മറഞ്ഞത്. ഇന്ന് അദ്ദേഹത്തിൻറെ ഒന്നാം ചരമ വാർഷിക ദിനത്തിൽ നടൻ ദിലീപ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ഒരു കുറിപ്പ് പങ്കുവെച്ചു.

“ഹൃദയത്തിൽ എന്നും പൂത്തു നിൽക്കുന്ന ഓർമ്മകൾ. പ്രാർത്ഥനയോടെ,” എന്ന ക്യാപ്ഷനോടെ അദ്ദേഹം പങ്കുവെച്ച ഇന്നസെന്റിന്റെ നിറഞ്ഞ പുഞ്ചിരിയോടെയുള്ള ചിത്രത്തിന് താഴെ നിരവധി ആളുകളാണ് പൂച്ചെണ്ടുകൾ അർപ്പിച്ച് എത്തിയിരിക്കുന്നത്. ഇന്നും അദ്ദേഹം നമുക്കിടയിൽ ഇല്ല എന്ന സത്യം ഓർക്കാൻ തന്നെ ബുദ്ധിമുട്ടാണെന്നാണ് അധികവും ആളുകൾ കമൻറ് ആയി കുറിക്കുന്നത്.