മക്കളെ സാക്ഷിയാക്കി നടൻ ധർമജൻ വിവാഹിതനായി!! വിവാഹം ഇന്ന് ഔദ്യോഗികമായി രജിസ്റ്ററും ചെയ്തു
Dharmajan Bolgatty marriage after 16 years: മലയാള സിനിമ – ടെലിവിഷൻ താരങ്ങളുടെ ഇഷ്ടതാരമാണ് ധർമ്മജൻ ബോൾഗാട്ടി. മിമിക്രി ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളികളുടെ പ്രിയങ്കരനായി മാറിയ ധർമ്മജൻ, ഇന്ന് മലയാള സിനിമയിൽ സജീവമാണ്. ഇപ്പോൾ, താരത്തിന്റെ ജീവിതത്തിൽ ഒരു പ്രധാന കാര്യം നടന്നിരിക്കുന്നു. ധർമ്മജൻ ബോൾഗാട്ടി അദ്ദേഹത്തിന്റെ ഭാര്യ അനുജയെ വീണ്ടും വിവാഹം കഴിച്ചിരിക്കുകയാണ്.
കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും, ഇന്ത്യയിലെ വിവാഹ നിയമപ്രകാരം ഇന്നാണ് ധർമ്മജന്റെ വിവാഹം രജിസ്റ്റർ ചെയ്തിരിക്കുന്നത്. 16 വർഷങ്ങൾക്ക് മുൻപാണ് ധർമ്മജൻ അനുജയെ താലി ചാർത്തി ഒപ്പം കൂട്ടിയത്. ഇവരുടെയും പ്രണയ വിവാഹം ആയിരുന്നു. എന്നാൽ, അന്ന് ധർമ്മജൻ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. ഇക്കാര്യം തന്റെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പലപ്പോഴും ഓർമ്മിപ്പിച്ചിരുന്നതായി ധർമ്മജൻ പറയുന്നു.
Dharmajan Bolgatti and wife Anuja legally register their marriage ഇന്ന് (ജൂൺ 24) ധർമ്മജൻ ബോൾഗാട്ടിയും അനുജയും വീണ്ടും വിവാഹിതരായിരിക്കുകയാണ്. ഇരുവരും അവരുടെ വീടിന്റെ അടുത്തുള്ള ക്ഷേത്രത്തിൽ വച്ച് താലി ചാർത്തുകയും, നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു. ദമ്പതികൾക്ക് 2 മക്കൾ ആണ് ഉള്ളത്. വേദ, വൈഗ എന്നിങ്ങനെയാണ് ധർമ്മജന്റെ മക്കളുടെ പേരുകൾ. പത്താം ക്ലാസിലും ഒമ്പതാം ക്ലാസിലും പഠിക്കുന്ന മക്കളെ സാക്ഷിയാക്കിയാണ് ധർമ്മജനും ഭാര്യയും വീണ്ടും വിവാഹം കഴിച്ചിരിക്കുന്നത്.
വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യണം എന്ന കാര്യം അടുത്തിടെ തന്റെ ആത്മാർത്ഥ സുഹൃത്തായ രമേശ് പിഷാരടി തന്നെ ഓർമ്മിപ്പിച്ചിരുന്നതായി പറഞ്ഞ ധർമ്മജൻ, വീണ്ടും വിവാഹം കഴിക്കുന്ന കാര്യം മക്കളോട് പറഞ്ഞപ്പോൾ അവർ വളരെയധികം സന്തോഷത്തിലായി എന്നാണ് പറയുന്നത്. ദിലീപ് നായകനായി എത്തിയ ‘പവി കെയർടേക്കർ’ എന്ന സിനിമയിലൂടെയാണ് ധർമ്മജൻ ഏറ്റവും ഒടുവിൽ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.