Dancer Nayana Josan Acting Like Shobana Epic Scene From Manichitrathazhu Movie

നാഗവല്ലിയായി ഉറഞ്ഞു തുള്ളി നയന!! ഇത് ശരിക്കും ശോഭന തന്നെയാണോ എന്ന് കാഴ്ചക്കാർ സംശയിച്ചു

Dancer Nayana Josan acting like actres Shobana. Manichitrathazhu movie epic scene

Dancer Nayana Josan Acting Like Shobana Epic Scene From Manichitrathazhu Movie : സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും ടെലിവിഷൻ പ്രേക്ഷകർക്കും സുപരിചിതയായ വ്യക്തിയാണ് നയന ജോസൻ. നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുള്ള നയന, ഇന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആയ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും സജീവമാണ്.

ഇപ്പോൾ, താരത്തിന്റെ ഒരു വീഡിയോ വൈറൽ ആയിരിക്കുകയാണ്. ടെലിവിഷൻ റിയാലിറ്റി ഷോകൾക്ക് പുറമെ, മലയാള സിനിമയിലും നയന മുഖം കാണിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ ‘ബാല്യകാലസഖി‘, അൻവർ റഷീദ് സംവിധാനം ചെയ്ത ‘ട്രാൻസ്’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നയന, ‘കൂടെവിടെ’ എന്ന ടെലിവിഷൻ പരമ്പരയിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ, നടി ശോഭനയായി എത്തിയിരിക്കുകയാണ് നയന ജോസൻ.

Dancer Nayana Josan Acting Like Shobana Epic Scene From Manichitrathazhu Movie
നാഗവല്ലിയായി ഉറഞ്ഞു തുള്ളി നയന!! ഇത് ശരിക്കും ശോഭന തന്നെയാണോ എന്ന് കാഴ്ചക്കാർ സംശയിച്ചു | Dancer Nayana Josan Acting Like Shobana

‘മണിച്ചിത്രത്താഴ്’ എന്ന എവർഗ്രീൻ ക്ലാസിക് ഹിറ്റ്‌ ചിത്രത്തിൽ, ശോഭന അവതരിപ്പിച്ച നാഗവല്ലി എന്ന കഥാപാത്രത്തിന്റെ അനുകരണം ആണ് നയന നടത്തിയിരിക്കുന്നത്. ശോഭനയായി വേഷമിട്ട നയനയെ കാണാൻ ശരിക്കും ശോഭനയെ പോലെ ഉണ്ട് എന്ന കൗതുകമാണ് ഈ വീഡിയോ വൈറൽ ആകാൻ കാരണമായിരിക്കുന്നത്. നിരവധി ആളുകൾ ആണ് ഇത്തരത്തിൽ അഭിപ്രായപ്പെടുന്നത്.

“മണിച്ചിത്രത്താഴിലെ ഈ ഇതിഹാസരംഗം ഒന്ന് പരീക്ഷിച്ചു. ഇത് പെർഫെക്ട് അല്ല എന്ന് എനിക്ക് അറിയാം, പക്ഷേ പലരും എന്നോട് ഇത് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. നിങ്ങളുടെ എല്ലാ അഭിപ്രായങ്ങളും വേണം,” ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചതിനൊപ്പം നയന കുറിച്ചു. സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് കാഴ്ചക്കാരിൽ നിന്ന് നയന ജോസൻ പങ്കുവെച്ച വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വീഡിയോ കാണാം 

Read Also: തൊണ്ണൂറുകളിലെ ശോഭനയെ കാണാൻ സാധിച്ചു!! ശോഭനയുടെ സെൽഫി ഏറ്റെടുത്ത് ആരാധകർ

Dancer Nayana Josan Acting Like Shobana Epic Scene From Manichitrathazhu Movie