Coach praises Sanju Samson energy in India's World Cup run

ഇനി പ്രതീക്ഷ വേണ്ട, സഞ്ജു ഫൈനൽ കളിക്കില്ല!! നന്ദി പറഞ്ഞ് പരിശീലകൻ

Coach praises Sanju Samson energy in India’s World Cup run

Coach praises Sanju Samson energy in India’s World Cup run: വെസ്റ്റ് ഇൻഡീസ് – അമേരിക്ക എന്നിവിടങ്ങളിലായി നടക്കുന്ന 2024 ടി20 ലോകകപ്പ് അതിന്റെ പരിസമാപ്തിയിൽ എത്തിനിൽക്കുകയാണ്. 11 വർഷത്തെ ഐസിസി ട്രോഫി വരൾച്ച മാറ്റാൻ ലക്ഷ്യമിട്ട് എത്തിയ ഇന്ത്യ ഫൈനലിൽ എത്തിനിൽക്കുമ്പോൾ, ഈ പ്രകടനത്തിന്റെ കാരണക്കാരൻ ആയി ഒരു കളിക്കാരനെ മാത്രം എടുത്തു കാണിക്കാൻ സാധിക്കില്ല. ഇതൊരു ടീം പ്രയത്നത്തിന്റെ ഫലമാണ്. 

15 അംഗ ടീമുമായി ലോകകപ്പിൽ എത്തിയ ഇന്ത്യ, ഇതുവരെ 12 താരങ്ങൾക്ക് കളിക്കാൻ അവസരം നൽകിയപ്പോൾ, മൂന്ന് താരങ്ങൾക്ക് ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചില്ല. ലോകകപ്പ് ടീമിന്റെ ഭാഗമായ സഞ്ജു സാംസൺ, യശാവി ജയ്സ്വാൽ, യുസ്വേന്ദ്ര ചഹൽ എന്നിവർക്കാണ് ടൂർണമെന്റിൽ ഇതുവരെ കളിക്കാൻ അവസരം ലഭിക്കാത്തത്. ഇതുമായി ബന്ധപ്പെട്ട് ഫൈനൽ മത്സരത്തിന് മുന്നോടിയായി

ഇന്ത്യൻ പരിശീലക സംഘത്തിലെ സ്ട്രെംഗ്ത് & കണ്ടീഷനിംഗ് പരിശീലകനായ സോഹം ദേശായി പ്രതികരിച്ചിരിക്കുകയാണ്. ഈ മൂന്നുപേരും നൽകുന്ന ഊർജ്ജമാണ് ടൂർണമെന്റിലെ ടീമിന്റെ പ്രകടനത്തിന്റെ വലിയൊരു കാരണം എന്ന് പരിശീലകൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു. “ഇത്തരം ടൂർണമെന്റുകളിൽ, ഒരു ടീമിന്റെ ആത്മാവും കരുത്തും പ്രകടമാകുന്നത്, കളിക്കാൻ അവസരം ലഭിക്കാത്ത താരങ്ങളിൽ നിന്ന് വരുന്ന ഊർജ്ജവും ആവേശവും ആണ്,” സോഹം പറയുന്നു. 

“അസാധാരണമാംവിധം നിസ്വാർത്ഥരും മാതൃകാപരവുമായ ഈ സൂപ്പർ താരങ്ങളോട് ബഹുമാനം മാത്രം,” ഇന്ത്യൻ ടീമിന്റെ പരിശീലക അംഗം തുറന്നുപറഞ്ഞു. അതേസമയം, ലോകകപ്പിലെ ഫൈനൽ മത്സരത്തിൽ സഞ്ജു സാംസൺ, യശാവി ജയ്സ്വാൽ എന്നിവരിൽ ഒരാൾക്ക് കളിക്കാൻ അവസരം ലഭിച്ചേക്കും എന്ന് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ, പരിശീലകരിൽ ഒരാൾ തന്നെ ഇങ്ങനെ ഒരു പ്രതികരണം നടത്തിയതോടെ ആ പ്രതീക്ഷയും മങ്ങുകയാണ്.