“പരസ്പരം ആഹ്ലാദിക്കുമ്പോൾ നമ്മൾ ശക്തരാകും” സുഹൃത്തുക്കൾക്കൊപ്പം വനിത ദിനം ആഘോഷിച്ച് നടി ചിപ്പി രഞ്ജിത്
Chippy Renjith women’s day special friendship video: മലയാള സിനിമ – ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ചിപ്പി രഞ്ജിത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘സാന്ത്വനം’ എന്ന പരമ്പരയിലാണ് താരം ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്. പരമ്പരയിൽ താരം അവതരിപ്പിച്ച ദേവി എന്ന കഥാപാത്രം മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
വനിതാദിനത്തോടനുബന്ധിച്ച് ചിപ്പി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഹാപ്പി വുമൺസ് ഡേ എന്ന ക്യാപ്ഷനോടെ ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന വനിതാ താരങ്ങളെയെല്ലാം പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മേനക, മഞ്ജു പിള്ള തുടങ്ങിയ വലിയ ഒരു താരനിരതന്നെ ചിപ്പിയുടെ പോസ്റ്റിൽ നിറഞ്ഞുനിൽക്കുന്നു. ഇതിനുമുൻപും ഇവരൊന്നിച്ചുള്ള നിരവധി പോസ്റ്റുകൾ താരം തന്റെ ഇൻസ്റ്റഗ്രാം
പേജുകളിൽ ഉൾപ്പെടെ പങ്കുവയ്ക്കുകയും അതൊക്കെ ആളുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. വനിതാ ദിനത്തോട് അനുബന്ധിച്ച് കേക്ക് മുറിച്ച് ഇന്നത്തെ ദിവസം അങ്ങേയറ്റം സന്തോഷകരമാക്കിയിരിക്കുകയാണ് താരങ്ങൾ. “ഓരോ സ്ത്രീയുടെയും വിജയം മറ്റൊരാൾക്ക് പ്രചോദനമാകണം. പരസ്പരം ആഹ്ലാദിക്കുമ്പോൾ നമ്മൾ ശക്തരാകും,” എന്നാണ് ചിപ്പി വീഡിയോക്കൊപ്പം കുറിച്ചത്. ഇതിന് താഴെ നിരവധി സഹതാരങ്ങളും ആരാധകരും
കമൻറുകൾ രേഖപ്പെടുത്തി എത്തിയിട്ടുണ്ട്. ഈ സൗഹൃദം എന്നും ഇതുപോലെ ഉണ്ടാകട്ടെ എന്നാണ് ആളുകൾ അധികവും കമൻറ് ആയി കുറിക്കുന്നത്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിന്ന ചിപ്പി ‘സാന്ത്വനം’ എന്ന പരമ്പരയിലൂടെ ശക്തമായ തിരിച്ചുവരമാണ് നടത്തിയത്. ഇനിയും ഒരുപാട് പരമ്പരകളിലും സിനിമകളിലും താരം നിറസാന്നിധ്യമായി തന്നെ ഉണ്ടാകണമെന്നാണ് ആരാധകർ പറയുന്നത്.