Chippy daughter Avanthika Renjith share a happy news

ഇത് ജീവിതത്തിലെ പുതിയൊരു ചുവടുവെപ്പ്, സന്തോഷം പങ്കുവെച്ച് ചിപ്പിയുടെ മകൾ അവന്തിക രഞ്ജിത്ത്

Chippy Renjith daughter Avanthika share a happy news

Chippy Renjith daughter Avanthika share a happy news : മലയാള ടെലിവിഷൻ സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ചിപ്പി രഞ്ജിത്. അഭിനയത്തിന് പുറമെ ഭർത്താവിനൊപ്പം നിർമ്മാണ രംഗത്തും ചിപ്പി സജീവമാണ്. ചിപ്പി കേന്ദ്ര കഥാപാത്രത്തിൽ അഭിനയിക്കുന്ന ‘സാന്ത്വനം’ എന്ന പരമ്പര നിർമ്മിക്കുന്നതും ചിപ്പിയും രഞ്ജിത്തും ചേർന്നാണ്.

ഇപ്പോൾ, മറ്റൊരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ഇരുവരും. എം രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ കമ്പനിയാണ് രജപുത്ര വിഷ്വൽ മീഡിയ. ‘ഇടുക്കി ഗോൾഡ്’, ‘2 കൺട്രീസ്’ തുടങ്ങി നിരവധി സിനിമകൾ നിർമ്മിച്ചിട്ടുള്ള രഞ്ജിത്ത്, നിരവധി ടെലിവിഷൻ പരമ്പരങ്ങളും ഇതിനോടകം നിർമ്മിച്ചിട്ടുണ്ട്. ഇപ്പോൾ, തങ്ങളുടെ ജീവിതത്തിലെ പുതിയ ഒരു സ്റ്റെപ്പ് എടുത്തു വച്ചിരിക്കുകയാണ് രഞ്ജിത്തും ചിപ്പിയും. ഇതിൽ ഇവരുടെ മകളും ഭാഗമായിട്ടുണ്ട് എന്നതാണ് മറ്റൊരു സന്തോഷവാർത്ത.

Chippy daughter Avanthika Renjith share a happy news
Chippy Renjith daughter Avanthika share a happy news

ഹോട്സ്റ്റർ പ്ലാറ്റ്ഫോമിനായി ‘ലവ് അണ്ടർ കൺസ്ട്രക്ഷൻ’ എന്ന ഒരു വെബ് സീരീസ് ഒരുക്കുകയാണ് രഞ്ജിത്ത്. ‘വാശി’ എന്ന സിനിമയുടെ സംവിധായകനായ വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന ഈ വെബ് സീരീസിൽ, അജു വർഗീസ്, നീരജ് മാധവ്, ഗൗരി ജി കിഷൻ തുടങ്ങി വലിയ ഒരു താരനിര തന്നെ വേഷമിടുന്നുണ്ട്. രഞ്ജിത്ത് നിർമ്മിക്കുന്ന ഈ വെബ് സീരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയി പ്രവർത്തിക്കുന്നത്

ചിപ്പിയുടെയും രഞ്ജിത്തിന്റെയും മകളായ അവന്തിക രഞ്ജിത്ത് ആണ്. ഈ സന്തോഷം അവന്തിക തന്നെ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. “ഒരുപാട് തുടക്കങ്ങൾ. ഞങ്ങളുടെ ആദ്യത്തെ വെബ് സീരിസ്, ഞങ്ങളുടെ ആദ്യത്തെ ബഹുഭാഷാ പ്രോജക്ട്. കൂടാതെ, ഒരു എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്ന നിലയിലുള്ള എന്റെ ആദ്യ പ്രോജക്ട്,” അവന്തിക രഞ്ജിത്ത് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. 

Read Also: സംവിധായകനെ അവസാനമായി കണ്ടപ്പോൾ, കണ്ണീരിലാഴ്ന്ന് സാന്ത്വനം കുടുംബം

Chippy Renjith daughter Avanthika share a happy news