സുരേഷ് ഗോപിയുടെ ക്ഷണം സ്വീകരിച്ച് പഴയ സുഹൃത്തുക്കൾ ഒത്തുചേർന്നപ്പോൾ!! മിന്നുന്ന നക്ഷത്രങ്ങളുടെ നിറഞ്ഞ ബന്ധം
Chippy Renjith and Menaka steal the show at Bhagya Suresh wedding: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ നിരവധി നടി നടന്മാർ പങ്കെടുത്തിരുന്നു. മമ്മൂട്ടി, മോഹൻലാൽ, ഖുശ്ബു തുടങ്ങി സൂപ്പർ താരങ്ങൾ പങ്കെടുത്ത വിവാഹ ചടങ്ങിൽ, പഴയകാല നടിമാരും പങ്കെടുത്തു. ഇവർക്കൊപ്പം, ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരം കൂടി ഉണ്ടായിരുന്നു.
പഴയകാല സിനിമ താരവും, ഇന്ന് ടെലിവിഷൻ പരമ്പരകളിൽ സജീവമായി നിൽക്കുകയും ചെയ്യുന്ന നടി ചിപ്പി രഞ്ജിത്ത് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കാളിയായി. നടി മേനകയും ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. മേനകയും ചിപ്പിയും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ചിപ്പി രഞ്ജിത്ത്.
ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി, ഇരുവരും ചുവപ്പു നിറത്തിലുള്ള സാരിയാണ് അണിഞ്ഞത്. വിവാഹത്തിന് പോകുന്നതിനുള്ള ഒരുക്കം കഴിഞ്ഞ ശേഷമുള്ള ചിത്രമാണ് ചിപ്പി പങ്കുവെച്ചത്. ചിപ്പി രഞ്ജിത്തിന്റെ അഭിനയ വിശേഷങ്ങളിലേക്ക് വന്നാൽ, ‘സാന്ത്വനം’ എന്ന പരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. പരമ്പരയുടെ നിർമ്മാതാവ് കൂടിയാണ് ചിപ്പി.
1990-കളിൽ മലയാളം – കന്നഡ സിനിമകളിൽ സജീവമായിരുന്ന ചിപ്പി, 2000-ത്തിന് ശേഷം ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അതേസമയം, 1980 മുതൽ 1987 വരെ മലയാള സിനിമകളിൽ തിളങ്ങി നിന്നിരുന്ന മേനക, വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും, പിന്നീട് 2011-ൽ അഭിനയ ലോകത്തേക്ക് തിരിച്ചുവരികയും ചെയ്തു.