Child feeding food to artist mother viral video

സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ നൃത്തം അവതരിപ്പിക്കുന്ന അമ്മക്ക് ഭക്ഷണം വാരി നൽകുന്ന മകൾ, വീഡിയോ

Child feeding food to artist mother viral video

Child feeding food to artist mother viral video: കേരള സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലം ജില്ലയിൽ പുരോഗമിക്കുകയാണ്. കൊല്ലം ജില്ലയിലെയും മറ്റു ജില്ലകളിൽ നിന്നുമുള്ള പ്രമുഖ കലാകാരന്മാരും അഭിനേതാക്കളും എല്ലാവരും തന്നെ അവരുടെ സ്കൂൾ കലോത്സവ കാലം ഓർമ്മിക്കാനും, കുട്ടികളുടെ കലാപ്രകടനങ്ങൾ കാണുന്നതിന്

വേണ്ടിയും കലോത്സവ വേദികളിൽ എത്തിച്ചേരുന്നതായി കാണാൻ സാധിക്കുന്നു. കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ, അഭിനേതാവും നർത്തകിയും ആയ ആശ ശരത്ത് നൃത്ത പരിപാടി അവതരിപ്പിക്കുകയുണ്ടായി. നിറകൈയ്യടികളോടെയാണ് കാണികൾ ആശ ശരത്തിന്റെ നൃത്തം സ്വാഗതം ചെയ്തത്. ഇപ്പോൾ, തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ, താൻ അവതരിപ്പിച്ച നൃത്തത്തിന്റെ ഒരു ബാക്ക് സ്റ്റേജ് വശം വെളിപ്പെടുത്തിയിരിക്കുകയാണ് ആശ ശരത്. മകൾ ഉത്തര ശരത്, അമ്മ ആശാ ശരത്തിന്

Child feeding food to artist mother viral video

ഭക്ഷണം വാരി നൽകുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മേക്കപ്പ്, നൃത്ത വേഷം എന്നിവ ധരിച്ചതിനാൽ തന്നെ ഭക്ഷണം കഴിക്കുന്നതിന് ആശ ശരത്തിന് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണ് മകൾ ഭക്ഷണം വാരി നൽകിയത്. നേരത്തെ, താൻ മകൾക്ക് ഭക്ഷണം വാരി നൽകാറുണ്ടായിരുന്നു എന്നും, ഇത്തവണ വ്യത്യസ്തമായ ഒരു അനുഭവമാണ് എന്നും ആശ ശരത്ത് പറഞ്ഞു.

“മകളുടെ സ്നേഹത്തിൽ പൊതിഞ്ഞ്, ജീവിതം സന്തോഷത്തിന്റെയും അനന്തമായ ഊഷ്മളതയുടെയും മനോഹരമായ മെലഡിയായി മാറുന്നു,” എന്ന അടിക്കുറിപ്പോടെ ഉത്തര ശരത്ത് ഈ വീഡിയോ പങ്കുവെക്കുകയുണ്ടായി. വീഡിയോയിൽ തന്റെ സ്കൂൾ കാലഘട്ടത്തിലെ, സംസ്ഥാന കലോത്സവ മത്സരാർത്ഥി എന്ന നിലക്കുള്ള ഓർമ്മയും ആശ ശരത്ത് പങ്കുവെക്കുകയുണ്ടായി. ഈ വീഡിയോ ഒരു സംസ്ഥാന കലോത്സവ ഓർമ്മ സമ്മാനിക്കുന്നു എന്നതിലുപരി, അമ്മ മകൾ സ്നേഹത്തെയും എടുത്തു കാണിക്കുന്നു.

Child feeding food to artist mother viral video