ഗോപികയുടെ വിവാഹത്തിനെത്തിയ സാന്ത്വനം വീട്ടിലെ കുട്ടി താരം!! കണ്ടുമുട്ടൽ വികാരഭരിതമായപ്പോൾ, വീഡിയോ
Child Devooty touching moment in Gopika Anil wedding: ‘സാന്ത്വനം’ ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയയായ നടിയാണ് ഗോപിക അനിൽ. കഴിഞ്ഞ ദിവസമായിരുന്നു ഗോവിന്ദ് പത്മസൂര്യയുമായുള്ള ഗോപികയുടെ വിവാഹം. സാന്ത്വനം കുടുംബത്തിലെ എല്ലാവരും തന്നെ കുടുംബസമേതം ഗോപികയുടെ വിവാഹത്തിൽ പങ്കാളികളായി. ഇക്കൂട്ടത്തിൽ, ചെറിയമ്മയുടെ ദേവൂട്ടിയും ഉൾപ്പെടുന്നു.
പരമ്പരയിൽ അഞ്ജലി എന്ന കഥാപാത്രത്തെ ആണ് ഗോപിക അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിന്റെ ഭർത്താവിന്റെ ജേഷ്ഠ സഹോദരന്റെ മകളായ ദേവൂട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്, നടി സജിത ബേബിയുടെ മകൾ ഇസ ബേബി ആയിരുന്നു. കഴിഞ്ഞ വാരത്തോടെ ‘സാന്ത്വനം’ പരമ്പര അവസാനിച്ചിരുന്നു. ഗോപികയുടെ വിവാഹത്തിന് എത്തിയ ദേവൂട്ടി,
തന്റെ ചെറിയമ്മയെ കണ്ടപ്പോൾ, ഇരുവരും നടത്തിയ സ്നേഹപ്രകടനത്തിൽ, ഇനി അവർ ഒരുമിച്ച് ഉണ്ടാകില്ല എന്നതിന്റെ ദുഃഖം കൂടിയാണ് പ്രകടമായത്. സജിത ബേട്ടിയും ഭർത്താവ് ഷമാസും ഇസ ബേബിയും ചേർന്നാണ് വിവാഹത്തിന് എത്തിയത്. ശേഷം ഇസ ബേബി വധുവായ ഗോപികയുടെ അടുക്കൽ എത്തി. ഗോപിക എടുത്ത് ഉയർത്തിയും മുത്തം വെച്ചും ഇസ ബേബിയേ
കണ്ടതിലുള്ള സന്തോഷം പങ്കുവെച്ചു. വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴി മാധ്യമങ്ങളെ കണ്ട ദേവൂട്ടി യാതൊന്നും സംസാരിക്കാൻ തയ്യാറാകാതെ വന്ന വേളയിൽ, അവൾ ചെറിയമ്മ വിവാഹം കഴിച്ചു പോയതിന്റെ വിഷമത്തിലാണ് എന്ന് സജിത ബേട്ടി തമാശയായി പറഞ്ഞു. എന്തുതന്നെയായാലും, നീണ്ട കാലമായി ഒന്നിച്ച് സീരിയൽ സെറ്റിൽ ഉണ്ടായതിനാൽ തന്നെ, സീരിയൽ അവസാനിച്ചത് അതിലെ താരങ്ങളെ മാനസികമായി വിഷമത്തിലാക്കിയിട്ടുണ്ട്.