ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ 2025 പ്ലെയിങ് ഇലവൻ, ആരൊക്കെയാകും കളിക്കുക
ഇന്ത്യൻ പ്രീമിയർ ലീഗ് 2025-ന്റെ മെഗാ താര ലേലം അവസാനിച്ചിരിക്കുകയാണ്. ഫ്രാഞ്ചൈസികൾ എല്ലാവരും തന്നെ മികച്ച സ്ക്വാഡ് കെട്ടിപ്പടുത്താൻ ശ്രമിച്ചിരിക്കുന്നു. അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ്, മികച്ച സ്ക്വാഡ് തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 25 അംഗ സ്‌ക്വാഡിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സ് എങ്ങനെയാകും പ്ലെയിങ് ഇലവൻ തിരഞ്ഞെടുക്കുക എന്ന് നോക്കാം.
സ്പോർട്സ് ഡസ്ക് ജേണലിസ്റ്റുകൾ വിശകലനം ചെയ്തത് പ്രകാരം, സിഎസ്കെ മൈതാനത്ത് ഇറക്കാൻ സാധ്യതയുള്ള ഇലവൻ ഇങ്ങനെയാണ്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദും ന്യൂസിലാൻഡ് ബാറ്റർ ഡിവോൺ കോൺവേയും ആയിരിക്കും ടീമിന്റെ ഓപ്പണർമാർ. മൂന്നാം നമ്പറിൽ ന്യൂസിലാൻഡ് ബാറ്റർ രചിൻ രവീന്ദ്ര കളിക്കാൻ ആണ് സാധ്യത. ഓപ്പണിങ് വിക്കറ്റ് നഷ്ടമായാൽ പവർ പ്ലെയിൽ റൺ ഉയർത്താനുള്ള കഴിവും, അഡീഷണൽ ബൗളിംഗ് ഓപ്ഷൻ രചിന് മുൻതൂക്കം നൽകുന്നു.
നാലാം നമ്പറിൽ ഇന്ത്യൻ ബാറ്റർ രാഹുൽ ട്രിപാതി സ്ഥാനം ഉറപ്പിക്കും. അഞ്ചാം നമ്പറിൽ വിജയ് ശങ്കർ, ആറാം നമ്പറിൽ ശിവം ഡ്യൂബെ എന്നീ ഇന്ത്യൻ ഓൾ റൗണ്ടർമാർ കളിക്കും. ഏഴാം നമ്പറിൽ രവീന്ദ്ര ജഡേജയും, എട്ടാം നമ്പറിൽ ധോണിയും കളിക്കും. ഒമ്പതാം നമ്പറിൽ ഇംഗ്ലീഷ് റൗണ്ടർ സാം കറൻ, പത്താം നമ്പറിൽ രവിചന്ദ്ര അശ്വിൻ, പതിനൊന്നാം നമ്പറിൽ ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ മതീശ പതിരാനാ എന്നിവർ അണിനിരക്കും. ഇന്ത്യൻ ഫാസ്റ്റ് ബോളർ ഖലീൽ അഹമ്മദ് ഇമ്പാക്ട് പ്ലെയർ ആയും എത്തും.
മികച്ച ഓൾ റൗണ്ടർമാരെ സ്ക്വാഡിൽ എത്തിക്കാൻ സാധിച്ചത്, സിഎസ്കെയുടെ ബാറ്റിംഗ് ഡെപ്ത്ത് വർദ്ധിപ്പിക്കാൻ സഹായകമായി. അതേസമയം, ദീപക് ഹൂഡ, മുകേഷ് ചൗധരി, നൂർ അഹമ്മദ്, നഥാൻ എല്ലിസ്, കമലേഷ് നാഗർകോട്ടി തുടങ്ങിയ പ്രതിപാദനരായ ധാരാളം താരങ്ങൾ സിഎസ്‌കെ സ്‌ക്വാഡിൽ ഉണ്ട്. ഇവരെയെല്ലാം എങ്ങനെ കൃത്യമായി ടീം ഉപയോഗിക്കും എന്നത് കണ്ടറിയണം. എന്തുതന്നെയായാലും, മികച്ച ഒരു ടീമിനെ ആണ് അടുത്ത ഐപിഎൽ സീസണിനായി ചെന്നൈ ഒരുക്കിയിരിക്കുന്നത്. Chennai Super Kings probable playing XI for IPL 2025