നായനാർ അപ്പൂപ്പന്റെ കൈപ്പിടിച്ച് ആദ്യാക്ഷരം കുറിക്കുന്ന ഈ സെലിബ്രിറ്റി ആരാണെന്ന് മനസ്സിലായോ?
Celebrity Childhood Photos : വിജയദശമി ദിനത്തിൽ നിരവധി കുരുന്നുകൾ ആണ് വിദ്യാരംഭം കുറിച്ചത്. ക്ഷേത്രങ്ങൾക്ക് പുറമെ സാംസ്കാരിക – സാഹിത്യ – രാഷ്ട്രീയ രംഗത്തുള്ള പ്രമുഖരുടെ അടുക്കലേക്കും രക്ഷിതാക്കൾ തങ്ങളുടെ കുരുന്നുകളുടെ ആദ്യാക്ഷരം കുറിക്കാനായി എത്തി. ഈ അവസരത്തിൽ ഒരു സെലിബ്രിറ്റി തന്റെ വിദ്യാരംഭത്തിന്റെ ചിത്രം പങ്കുവെക്കുകയുണ്ടായി.
കേരളത്തിന്റെ മുൻ മുഖ്യമന്ത്രി സഖാവ് ഇകെ നായനാർ ആണ് കുഞ്ഞിന്റെ ആദ്യാക്ഷരം കുറിച്ചത്. പത്രത്തിൽ നിന്നുള്ള ഈ വാർത്ത കുറിപ്പ് പങ്കുവെച്ചത്, ഏറെ ജനപ്രീതിയുള്ള അവതാരിക അലീന പടിക്കൽ ആണ്. ‘ഓർമ്മയിലെ ആദ്യാക്ഷരം’ എന്ന ക്യാപ്ഷൻ നൽകിയാണ് അലീന ഈ ചിത്രം പങ്കുവെച്ചത്. അന്ന് അലീനയുടെ പ്രായം മൂന്നു വയസ്, അന്ന് ബഹുമാനപ്പെട്ട ഇകെ നായനാർ മുഖ്യമന്ത്രി സ്ഥാനത്ത് അല്ലായിരുന്നു,
മറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പദവി ആണ് വഹിച്ചിരുന്നത്. അലീനയെ എഴുത്തിനിരുത്തുമ്പോൾ ഇകെ നായനാർക്കൊപ്പം അദ്ദേഹത്തിന്റെ പത്നി ശാരദ ടീച്ചറും സമീപത്ത് ഉണ്ടായിരുന്നു. ഇകെ നായനാർ ആദ്യമായിട്ടാണ് ഇത്തരം ഒരു ചടങ്ങിൽ പങ്കെടുത്തത് എന്നതാണ് ഈ വാർത്ത പത്രത്തിൽ വരാൻ ഉണ്ടായ കാരണം. അതിന്റെ ഒരു ഓർമ്മക്കുറിപ്പ് ആണ് അലീന പങ്കുവെച്ചിരിക്കുന്നത്.
“ഞാൻ എത്ര ഭാഗ്യവതിയാണ്. എന്റെ മാതാപിതാക്കൾക്കും തീർച്ചയായും, ‘നായനാർ അപ്പൂപ്പൻ’ ടീച്ചറമ്മ (ഞാൻ അങ്ങനെ വിളിക്കുന്നത് കേൾക്കാൻ അവർ ഇഷ്ടപ്പെട്ടിരുന്നു) എന്നിവർക്കും നന്ദി. ചുറ്റുമുള്ള ഈ സ്നേഹമുള്ള മനുഷ്യരെല്ലാം പകർന്നുനൽകിയ അറിവും അവരുടെ അനുഗ്രഹവും എന്നെ ഏറ്റവും മികച്ച വ്യക്തിയാക്കി എന്ന് ഞാൻ വിശ്വസിക്കുന്നു,” ചിത്രങ്ങൾ പങ്കുവച്ചതിനൊപ്പം അലീന പടിക്കൽ കുറിച്ചു.
Read Also: മലയാള സിനിമ പ്രേമികളുടെ സ്വന്തം കുട്ടു!! ഈ നടൻ ആരാണെന്ന് മനസ്സിലായോ