Celebrities Ram Charan and Ranveer Singh Visits Cricket Legend MS Dhoni

ധോണിയെ കണ്ട ആവേശം പങ്കുവെച്ച് സൂപ്പർതാരങ്ങൾ!! ക്രിക്കറ്റ് ഇതിഹാസം ബോളിവുഡിലേക്കോ

MS Dhoni New Look. MS Dhoni Ranveer Singh. MS Dhoni Ram Charan. MS Dhoni New Hairstyle

Celebrities Ram Charan and Ranveer Singh Visits Cricket Legend MS Dhoni : തെലുങ്ക് നടൻ രാം ചരൺ അടുത്തിടെ മുംബൈയിൽ എത്തുകയും, ശേഷം അദ്ദേഹം നടത്തിയ ഒരു സന്ദർശനം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു. മുംബൈയിൽ എത്തിയ രാം ചരണ്, ബോളിവുഡ് നടൻമാർക്ക് ലഭിക്കുന്ന സ്വീകരണം ആണ് ആരാധകരിൽ നിന്ന് ലഭിച്ചത്.

ശേഷം, പാപ്പരാസികൾ അദ്ദേഹത്തിന്റെ ഓരോ നീക്കവും പിന്തുടർന്നിരുന്നു. ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയെ രാം ചരൺ സന്ദർശിക്കുകയും, അദ്ദേഹത്തിന് ഒപ്പം നിന്ന് പകർത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ, അത് ഇന്റർനെറ്റ് ലോകത്ത് വലിയ തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് രാം ചരൺ ധോണിയെ സന്ദർശിച്ചത്.

Celebrities Ram Charan and Ranveer Singh Visits Cricket Legend MS Dhoni
ധോണിയെ കണ്ട ആവേശം പങ്കുവെച്ച് സൂപ്പർതാരങ്ങൾ!! ക്രിക്കറ്റ് ഇതിഹാസം ബോളിവുഡിലേക്കോ | Ram Charan and Ranveer Singh Visits Cricket Legend MS Dhoni

ഇപ്പോൾ, ബോളിവുഡ് നടൻ രൺവീർ സിംഗും എംഎസ് ധോണിയുടെ മുംബൈ സന്ദർശന വേളയിൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിനൊപ്പം രൺവീർ സിംഗ് ഇങ്ങനെ കുറിച്ചു, “മേരാ മഹി (എന്റെ മഹി.” ധോണിക്കൊപ്പം ചിരിച്ചു നിൽക്കുന്ന രൺവീറിനെയും, ധോണിയെ മുത്തം വെക്കുന്ന രൺവീറിനെയും ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നു.

എന്നാൽ, ധോണിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം, അദ്ദേഹത്തിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചതിന്റെ കൂടെ രാം ചരൺ ഇങ്ങനെ കുറിച്ചു, “ഇന്ത്യയുടെ അഭിമാനമായ മഹിയെ കണ്ടതിൽ സന്തോഷം ഉണ്ട്.” അതേസമയം, മഹേന്ദ്ര സിംഗ് ധോണിയുടെ പുതിയ മേക്കോവർ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ആരാധകർക്കിടയിൽ വലിയ ആകർഷണം സൃഷ്ടിച്ചിരുന്നു. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി, സിനിമയിലേക്ക് എത്തുമോ എന്ന സംശയവും ആരാധകർക്കിടയിൽ നിലനിൽക്കുന്നു. 

Read Also: പുരസ്‌കാര വേദിയിൽ സഞ്ജുവിന്റെ മാസ് എൻട്രി!! ആരാധകർക്ക് കിടിലൻ സർപ്രൈസ്

Ranveer Singh Visits Cricket Legend MS Dhoni