ഐപിഎൽ 2025: മെഗാ ലേലത്തിന് മുന്നോടിയായി ക്യാപ്റ്റൻ മാറ്റത്തിന് തയ്യാറെടുക്കുന്ന ഫ്രാഞ്ചൈസികൾ
ഐപിഎൽ 2025-ന് തയ്യാറെടുക്കുന്ന ഫ്രാഞ്ചൈസികളിൽ പലരും അവരുടെ നായകന്മാരെ മാറ്റാൻ ഒരുങ്ങുകയാണ്. പുതിയ സീസണ് മുന്നോടിയായി മെഗാ താരലേലം നടക്കും എന്നതിനാൽ തന്നെ, കിരീട ക്ഷാമം അനുഭവിക്കുന്ന ഫ്രാഞ്ചൈസികൾ തങ്ങളുടെ ടീമിൽ വലിയ മാറ്റങ്ങൾ വരുത്താനാണ് ശ്രമിക്കുന്നത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഉൾപ്പെടെ ഉള്ള ടീമുകൾ ക്യാപ്റ്റൻ മാറ്റത്തിന് തയ്യാറെടുക്കുകയാണ്. ഇതുവരെ ഒരു ട്രോഫി നേടാൻ ആകാത്ത ആർസിബി, ഫാഫ് ഡുപ്ലെസിസിനെ നായക സ്ഥാനത്തുനിന്ന് നീക്കി, പുതിയ ഇന്ത്യൻ ക്യാപ്റ്റനെ കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നത്. അവരുടെ തന്നെ മുൻ…