സ്റ്റാർക്ക് കൊടുങ്കാറ്റിൽ ഉലഞ്ഞ് രോഹിത്തും സംഘവും, ഒന്നാം ഇന്നിംഗ്സ് ഓൾഔട്ട്
Australia vs India first innings report: ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് ബാറ്റിംഗ് അവസാനിച്ചു. പെർത്തിൽ നടന്ന ഒന്നാം മത്സരത്തിന് സമാനമായി, ചെറിയ ടോട്ടലിൽ ആണ് സന്ദർശകർ അഡ്ലൈഡിൽ പുരോഗമിക്കുന്ന മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ പുറത്തായിരിക്കുന്നത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക്, മത്സരത്തിലെ ആദ്യ പന്തിൽ തന്നെ കനത്ത തിരിച്ചടി ആണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ ഓപ്പണർ യശസ്വി…